ഇതിഹാസമാകുന്ന ഇറോം - മൂന്ന്
2006 - .ലെ മോചനത്തിന് ശേഷം ശര്‍മ്മിള ഡല്‍ഹിയിലെത്തി രാജ്ഘട്ട് സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ,പൌരാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തി. മാധ്യമങ്ങള്‍ പുറംതിരിഞ്ഞു നിന്നു. വീണ്ടും നിരാഹാരം ആരംഭിച്ച ശര്‍മ്മിളയെ ദല്‍ഹി പോലിസ് അറസ്റ്റു ചെയ്തു 'ഓള്‍ ഇന്ത്യാ ഇന്‍സ്ടിട്ട്യുട്റ്റ് ഓഫ് മെഡിക്കല്‍ സയന്‍സില്‍' പ്രവേശിപ്പിച്ചു. .അവിടെ വച്ച് ശര്‍മിള ,പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാഷ്ട്രപതിക്കും എഴുത്തയച്ചു. പക്ഷേ, മറുപടിയൊന്നും ലഭിച്ചില്ല .അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ച നാഗാ തീവ്രവാദികളോട് പോലും ചര്‍ച്ചയ്ക്കു തയ്യാറായ പ്രധാനമന്ത്രി പ്രതിഷേധത്തിന് അഹിംസ മാര്‍ഗ്ഗം സ്വീകരിച്ച ശര്‍മ്മിളയുമായി ഒരു സംഭാഷണത്തിനും തയ്യാറാവാതെ വളരെ വിവേചനപരമായി പെരുമാറുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് .
നോബല്‍സമ്മാന ജേത്രിയും ഇറാനിലെ മനുഷ്യാവകാശ പ്രവ ര്‍ത്തകയുമായ ഷിറീന്‍ ഇബാദി ഡല്‍ഹിയിലെത്തി ശര്മ്മിളയെ സന്ദര്‍ശിച്ചു തന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു .മഹാശ്വേത ദേവി ,അരുന്ധ തി റോയ് ,സന്ദീപ് പാണ്ധെ തുടങ്ങിയ പ്രമുഖരും തങ്ങളുടെ പിന്തുണ അറിയിച്ചു മുന്നോട്ടു വന്നു 2007 - ല്‍ തെക്കന്‍ കൊറിയന്‍ മനുഷ്യാവകാശ സംഘടനയുടെ 'ഗോങ്ങ്ജൂം മനുഷ്യാ വകാശ പുരസ്കാരം' ശര്മ്മിളയെ തേടി യെത്തി.സാറാ ജോസ ഫ് ,സിവിക് ചന്ദ്രന്‍ തുടങ്ങിയ സാംസ്ക്കാരിക പ്രവര്‍ത്തകരടങ്ങുന്ന സംഘം കഴിഞ്ഞ മേയിലാണ് ഇംഫാലിലെത്തി ശര്മ്മിളയെ കണ്ടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു മടങ്ങിയത്.ഈയിടെ 'രബിന്ദ്ര നാഥ് ടാഗോര്‍ സമാധാന പുരസ്കാരവും' ഇരോമിന് ലഭിച്ചു.
പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യുന്നതിനോട് സൈന്യത്തിന് നേരത്തേ എതിര്‍പ്പാനുള്ളത് .'അഫ്സ്പ' പിന്‍വലിക്കാനുള്ള നീക്കം സേനയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍ ദോഷം ചെയ്യുമെന്നാണ് കരസേനാ മേധാവി ജന. വി .കെ സിംഗ് അഭിപ്രായപ്പെട്ടത് .ഉത്തര മേഖല മേധാവി ലെഫ്. ജന. ബി .എസ്. ജസ്വാളിനും ഏറെ വിവാദമായ ഈ പട്ടാള നിയമം ,ഭേദഗതി ചെയ്യുന്നതിനോട് ഒട്ടും യോജിപ്പില്ല. രണ്ടാം ഭരണ പരിഷ്കാര കമ്മിഷനും' ജീവന്‍ റെഡി കമ്മിഷനും' സമര്‍പ്പിച്ച റിപ്പോര്ടുകളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മനുഷ്യപ്പറ്റുള്ള മറ്റൊരു നിയമത്തിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി ചിദംബരം 2010 ജൂണില്‍ വ്യക്തമാക്കിയത്. കശ്മീ രില്‍ ഈയിടെ യുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സുരക്ഷ സേനയാണ്.
'അഫ്സ്പ' ഉടനെ പിന്‍വലി ച്ചേക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി ചിദംബരം ജൂണില്‍ പ്രഖ്യാ പിച്ചത് .പക്ഷേ ,'പ്രത്യേകാധി കാ ര നിയമത്തിനു' മാ റ്റം ഉടനെയി ല്ലെന്നാണ് ആഗസ്റ്റില്‍ മന്ത്രി വ്യ ക്തമാകിയത്. 'അഫ്സപ' ഉടനെ പിന്‍വലിച്ചേക്കുമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതീക്ഷക്കു ഇതോടെ മങ്ങലേറ്റിരി ക്കയാണ് .കടുത്ത മനുഷ്യാ വകാശലംഘനങ്ങള്‍ക്ക് വഴിവെച്ച ഈ നിയമം ഭേദഗതി ചെയ്‌താല്‍ ജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ് ,വര്‍ഷങ്ങളോളം നിരാഹാരമാനുഷ്ഠിചു ജീവിക്കുന്ന ഇതിഹാസമായി മാറിയ ഇറോം ശര്‍മ്മിളയാണ്.
ജനാധിപത്യ ഇടങ്ങള്‍ കൂടുതല്‍സൈനികവത്കരിക്കുന്ന അവസ്ഥ തീര്‍ത്തും ആശങ്കയുള വാക്കുന്നതാണ്. തീവ്രവാദ-വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അടിചമര്‍ത്തുന്ന തിന്റെ പേരിലും നക്സല്‍ ബാധ തുടച്ചു നീക്കാനുള്ള ശ്രമത്തിന്നിടയിലും രാജ്യത്ത് മനുഷ്യാവ കാശ ലംഘനങ്ങള്‍ അറ്റമില്ലാതെ പെരുകിക്കൊണ്ടിരിക്കുന്ന്നു . കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് നക്സല്‍ ഭീഷണി നേരിടുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. തീവ്രവാദ -വിഭാഗീയ പ്രവ ര്‍ത്തനങ്ങള്‍ ശക്തി യാര്‍ജ്ജിക്കുന്നതിന്റെ മൂല കാരണങ്ങള്‍ ഇനിയെങ്കിലും ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന കടുത്ത സൈനിക നടപടികളും കരി നിയമങ്ങളും വെടിയുകതന്നെ വേണം .അനീതികള്‍ക്കു മുകളിലാണ് എവിടെയും അതൃപ്തിയും രോഷവും എതിര്‍പ്പും തിടംവെച്ച് വളരുന്നത്. നീതിയുടെ അടിത്തറയുണ്ടെങ്കിലേ സമാധാനത്തിനു നില്നില്പുണ്ടാകൂ. സുരക്ഷാ നിയമങ്ങള്‍ എന്ന ഓമനപേരിലറിയപ്പെടുന്ന കിരാത നിയമങ്ങള്‍ സമാധാനം കൊണ്ടുവരുമെന്ന് ഇനിയും എങ്ങനെയാണ് പ്രതീക്ഷിക്കുന്നത് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ