ഇതിഹാസമാകുന്ന ഇറോം-രണ്ട്
![]() |
| ഒഖ് രാം ഇബോബി സിംഗ് |
മണിപ്പൂരില്‍ കോണ്‍ഗ്രസ്സാണ് അധികാരത്തിലിരിക്കുന്നത് 2002 -മുതല്‍ ഒഖ് രാം ഇബോബി സിങ്ങാണ് മുഖ്യമന്ത്രി. ‘അഫ്സ്പ’ മനിപ്പൂരില് പൂര്‍ണ്ണമായി നട പ്പിലാക്കിയതിന് ശേഷം ആയിരക്കണക്കിന് പേരാണ് സംസ്ഥാനത്ത് സൈനിക നടപടികളില്‍ കൊല്ല പ്പെട്ടത് 2009 -മാത്രം ഔദ്യോഗിക കണക്കു പ്രകാരം 265 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ഇത് മുന്നൂറില്‍ കൂടുതലാണെന്ന് പൌരാവ കാശ സംഘടനകള്‍ പറയുന്നു.കലാപങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം നിയമം നടപ്പിലായ ശേഷം തീവ്രവാദ സംഘങ്ങളുടെ എണ്ണവും പോരാട്ടങ്ങ ള്‍ക്ക് തീവ്രതയും വര്‍ദ്ധിച്ചു .ഈ പോരാട്ട നിലങ്ങളില്‍ ഭൌതിക കഷ്ടനഷ്ട ങ്ങള്‍ക്ക് പുറമേ ജനങ്ങള്‍ അരക്ഷിതരും അന്യവല്‍ക്കരിക്ക പ്പെട്ട വരുമായി മാറുന്നു .വീണ്ടും വീണ്ടും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്ക പ്പെടുകയും ജന ങ്ങളുടെ അതൃപതി മുതലെടുത്ത് തീവ്രവാദ വിഭാഗങ്ങള്‍ സജീവമാകുകയും ചെയ്യുന്നു.2000 നവംബര്‍ ഒന്നിന് ഇംഫാലിലെ മാലോം പട്ടണത്തില്‍ ബസ്സ് കാത്തു നിന്ന നിരപരാധികളായ പത്ത് പേരെയാണ് സുരക്ഷാസേന വെടി വെച്ചു കൊന്നത് .ഇതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി .മജിസ്ട്രേട്ട് തലത്തില്‍ അന്വേഷണ മാവശ്യപ്പെട്ടു .പക്ഷെ സൈനികര്‍ അഫ്സ്പയുടെ സുരക്ഷിതത്വത്തില്‍ സംരക്ഷിതരായിരുന്നതി നാല്‍ നിയമ നടപടിക്കുനിര്‍വാഹമില്ലയിരുന്നു .അത്തരമൊരു നിസ്സഹായാ വസ്ഥയുടെ അഗ്നികുണ്ഡത്തില്‍ ചവിട്ടിനിന്നു കൊണ്ടാണ് കവയിത്രി യും പത്രപ്രവത്തകയുമായ ശര്‍മ്മിള ഇരുപത്തെടാം വയസ്സില്‍ 'അഫ്സ്പ' എന്ന കരിനിയമം പിന്‍വലിക്കണമെന്ന ആവശ്യ്മുന്നയിച് 2000 നവം ബര്‍ രണ്ടിന് നിരാഹാരം തുടങ്ങിയത്. സ്വന്തം ജനതയു ടെ മൌലികാവകാശങ്ങ ള്‍ സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി അഹിംസയിലടി യുറച്ചു നിന്ന് സത്യവും സ്വന്തം ശരീരവും ആയുധമാക്കി ,ചരി ത്രത്തില്‍ സമാ നതകളില്ലാത്ത രാഷ്ട്രീയ പ്രതിഷേധ പ്രകടനം നടത്തുന്ന ശര്മ്മിളയെ നമ്മിലെത്ര പേര്‍ക്കറിയാം ? ഇക്കാര്യത്തില്‍ മാധ്യമ ങ്ങള്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ .അനാവശ്യ വിവാദങ്ങള്‍ ഏറ്റെടുത്തു കൊഴു പ്പിക്കാറുള്ള മാധ്യമങ്ങള്‍ പക്ഷേ യഥാര്‍ത്ഥ പോരാട്ടത്തെ അവഗണിച്ചു. ഇറോം ശര്‍മ്മിളയുടെ സഹന സമരത്തോടുള്ള ഭരണകൂടത്തിന്റെ പെരുമാറ്റ വും അവഗണനാപൂര്‍വമാണ്. ഗാന്ധിയന്‍ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയാണ് കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നത് . ഇരോമിന്റെ സഹന സമരത്തെ നിയമലംഘനമായിട്ടാണ്
കോണ്‍ഗ്രസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇറോം ശര്‍മിള യുമായി എന്തുകൊണ്ട് കേന്ദ്ര നേത്രത്വം സംഭാഷണത്തിന് തയ്യാറാവുന്നില്ല ?
കോണ്‍ഗ്രസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇറോം ശര്‍മിള യുമായി എന്തുകൊണ്ട് കേന്ദ്ര നേത്രത്വം സംഭാഷണത്തിന് തയ്യാറാവുന്നില്ല ?
നിരാഹാരം തുടങ്ങി മൂന്നു ദിവസത്തിനു ശേഷം ഐ. പി. സി. 309 - വകുപ്പ് പ്രകാരം ആത്മഹത്യാ ശ്രമത്തിനു ശര്‍മിളയെ അറസ്റ്റു ചെയ്തു. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ സുരക്ഷാ സെല്ലിലാണ് ശര്‍മിള കഴിയുന്നത്. ബലം പ്രയോഗിച്ചു മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം ന ല്‍കുന്നു .ശരീരം നന്നേ ക്ഷയിച്ചു ,ആന്തരികാവയവങ്ങളെ ബാധിച്ചു. ചാനു ഷര്‍മിളയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി ട്ടുണ്ടെന്നു അവരെ ശ്രദ്ധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു . ക്ഷീണിച്ചു തളര്‍ന്ന സ്വരത്തിലെങ്കി ലും നിശ്ചയ ദാര്‍ഢ്യത്തോടെ ഷര്‍മിള പറയുന്നു ," എങ്ങനെ ഞാനത് വിശദീകരിക്കും ?ഇതൊരു ശിക്ഷയല്ല ഇതെന്റെ ബാധ്യതയാണ്എനിക്ക് കഴിയാവുന്ന രീതിയില്‍ അത് നന്നായി നിര്‍വഹിക്കാനാണ് എന്റെ ശ്രമം”. .വര്ഷം തോറുമുള്ള മോചനവും അറസ്റ്റും മുറയ്ക്ക് നടന്നു വരുന്നു.ജാമ്യമില്ല വകുപ്പല്ല ഇരോമിന്റേതു. പക്ഷേ, അവര്‍ ചോദിക്കുന്നു, 'എന്തിനു ജാമ്യം ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല' ജാമ്യപത്രതിലൊപ്പ് വെയ്ക്കാന്‍ വിസമ്മ തിക്കുന്നു. രാജ്യത്തെ പൌരാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകരും ‘ഹ്യുമാ ന്‍ റൈറ്റ്സ് വാച്ച്’ ‘ആംനസ്റ്റി’ തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ഏ ജന്‍സികളും ഇറോം ഷര്‍മിളക്ക് പിന്‍തുണ പ്രഖ്യാപിച്ചു. എത്രയും വേഗം പി ന്‍വലിക്കണമെന്നു ആവശ്യപ്പെടുകയുണ്ടായി .സായുധ സേനയുടെ ഈ സുര ക്ഷാ നിയമം അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നു വില യിരുത്തി യ ഐക്യ രാഷ്ട്രസഭ യുടെ മനുഷ്യ്യാവകാശ കമ്മിഷനും നിയമ ത്തിന്റെ ഭര ണ ഘടനാ സാധുത ചോദ്യം ചെയ്തു.
അന്യായങ്ങളും ദുരിതങ്ങളും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്. 'പ്രത്യകാധികാര നിയമ' ത്തിന്റെ മറവില്‍ സുരക്ഷാ സൈനികര്‍ മനിപ്പൂരിലെ സ്ത്രീകളുടെ മാനം പിച്ചിചീന്തി .സ്ത്രീ ശരീരം പോര്നിലങ്ങളായാണ് സുരക്ഷാ സൈനികര്‍ കണ്ടത് .കലാപങ്ങളിലെ യഥാര്‍ത്ഥ ഉന്നങ്ങളായി മാറിയ മണിപ്പൂരി വനിതകള്‍ പൌരാവകാശ ലംഘനങ്ങള്‍ക്കും സൈനിക അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായി സംഘടിച്ചു . മേര പൈബിസ്' ,'നാഗാ മതെര്‍സ് അസോസി യേഷന്‍' , 'കുകി വിമന്‍സ് അസോസിയേഷന്‍' ,'''ബോഡോ വിമന്‍സ് ജസ്റിസ് ഫോറം' തുടങ്ങിയവ മണിപ്പൂരിലെ ഏറ്റവും ശക്തമായ സ്ത്രീ കൂട്ടായ്മകളാണ്ജൂലായ് 2004 -ലെ തന്ഗ്ജൂം മനോരമ ദേവി സംഭവത്തിന് ശേഷമാണ് ‘അഫ്സ്പ’ പിന്‍വലിക്കക്കണമെന്ന ആവശ്യവുമായി സം സ്ഥാനത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്.മനോരമ ദേവി യെന്ന മുപ്പത്തിരണ്ട്കാ രിയെ 'അസം രയ്ഫില്സിലെ' സൈനികര്‍ തീവ്രവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തു കസ്സ്റ്റഡിയില്‍ വെച്ചു . ദിവ സങ്ങള്‍ക്കു ശേഷം അവരെ ക്രൂര മായി ബലാ ല്‍സംഗം ചെയ്തു ഉപേക്ഷി ക്കപ്പെട്ട നിലയില്‍ ക

| source:The Tribune |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ