2010 നവംബർ 3, ബുധനാഴ്‌ച

ഇതിഹാസമാകുന്ന ഇറോം -ഒന്ന്


ഇറോം ചാനു  ശര്‍മിള

സഹന സമരത്തിന്റെ അത്യപൂര്‍വ മാതൃക ലോകത്തിന് സമര്‍പ്പിച്ച ഗാന്ധി ശിഷ്യയായ ഇറോം ശര്‍മിളയുടെ 'അഫ്സ്പ' ക്കെതിരെയുള്ള നിരാഹാര  സമരം   നവംബര്‍ രണ്ടിന് പത്തുവര്ഷം പൂര്‍ത്തിയായി. രാജ്യത്തെ ഭരണകൂട വും  മാധ്യമങ്ങളും ഒരുപോലെ അവഗണിച്ച സമരമാണ് ഇറോം ഷര്‍മിളയു ടേ ത്. ഈ  ധര്‍മ സമരത്തിലൂടെ  ശര്‍മിള  എന്താണ്  പറയുന്നതെന്ന്   പൊ തു  സമൂഹം അറിയേണ്ടതുട്.അവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടി മാത്ര  മല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ഒരിക്കലും തളര്‍ത്താനാവാത്ത കരുത്തോടെയും അസാമാന്യമായ ക്ഷമയോടെയും പോരാടിക്കൊ ണ്ടിരിക്കുന്നത് . സുരക്ഷാ സേനയുടെ പ്രത്യകാധികാര നിയമം (AFSPA - ആര്‍മ്ഡ് ഫോഴ്സ്' സ്പെഷ്യല്‍ പവേഴ്സ്‌ ആക്റ്റ്) പിന്‍വലിക്കണമെന്ന   ഒരേയൊരാവശ്യമുന്നയിച്ചാണ് പതിറ്റാണ്ട് പിന്നിടുന്ന നിരാഹാര സമരം.

                                ഭാരതത്തിന്റെ  തെക്കുപടിഞ്ഞാറെ  മൂലയിലെ ‘ദൈവ ത്തി ന്റെ സ്വന്തം നാട്ടുകാ’രായ നമുക്ക് ഈ വാര്‍ത്തയുടെ ഭൂത - വ ര്‍ത്തമാന ങ്ങള്‍ പുറത്തുവിടുന്ന പുകച്ചിലും ആളിക്കത്തലും ഒരു പക്ഷേ വേ ണ്ടത്ര മന സ്സിലായെന്നു വരില്ല .
പക്ഷേ,അറിയാം ചിലര്‍ക്ക് ‘പ്രത്യകാധികാര നിയ മ’ത്തിന്റെ കരാള ഹസ്തത്തിനുള്ളില്‍ കഴിയുന്ന കശ്മീരിന്,മണിപ്പൂര്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു, അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കു ,ഈ സുരക്ഷാ നിയമം ഉയര്‍ത്തിവിടുന്ന സകല താപജ്ജ്വാലകളും നെഞ്ചിലേറ്റു വാങ്ങി നിരാഹാരമനുഷ്ഠിക്കുന്ന 'മണിപ്പൂരിലെ ഉരുക്കു വനിത’ യെന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനുവിന്.

സവിശേഷമായ കാലാവസ്ഥ-ഭൂപ്രകൃതി മൂലവും വൈവിധ്യ പൂര്‍ണമായ വംശീയതകളും ഗോത്ര സംസ്കൃതിയും നിലനി ല്‍ക്കുന്നതിനാലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മറ്റുഭാഗങ്ങളി ല്‍നിന്ന് നിന്ന് സാംസ്ക്കാരികമായും വംശീയമായും വ്യത്യസ്തമാണ്. മണിപ്പൂരടക്കമുള്ള വടക്ക്-കിഴക്കന്‍ മേഖല തുടക്കം  മുതലേ അസ്വസ്ഥബാധിതമാണ്‌ .
സാമ്പത്തിക പിന്നോക്കാവസ്ഥയും അനുബന്ധ പ്രശ്നങ്ങളും ജനങ്ങളുടെ അസംതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട് . 1949 - ലാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കപ്പെട്ടത് .സര്‍ദാര്‍ പട്ടേലടക്കമുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലുകലുകള്‍ ശേഷം   , മണിപ്പൂര്‍ ഭരണാധികാരി മഹാരാജാ ബോധ്ചന്ദ്ര സിംഗ്  ലയന ഉടമ്പടി യില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.

                                            കേന്ദ്ര ഭരണ പ്രദേശമായിരുന്ന മണിപ്പൂരിന് 1972 ലാണ് സംസ്ഥാന പദവി ലഭിച്ചത് .എഴുപതുകളുടെ അവസാനം മുതല്‍   മണിപ്പൂരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സജീവമായി . മേയ്തികള്‍ , കൂകികള്‍ നാഗന്മാര്‍ മേയ്തി മുസ്ലിംകള്‍ തുടങ്ങിയവയാണ് പ്രധാന വംശീയ വിഭാഗങ്ങള്‍ .ചിലര്‍ തങ്ങളു ടെ വംശീയതകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംസ്ഥാന രൂപീകര ണത്തിനും കൂടുതല്‍ സ്വയം ഭരണത്തിനും വേണ്ടി പോരാട്ടം നടത്തുന്നു .മറ്റു ചിലര്‍ പൂര്‍ണ പരമാധികാര രാഷ്ട്രത്തിനു വേണ്ടിയും സായുധ പോരാട്ടം നട ത്തുന്നു . വിവിധ വംശീയ വിഭാഗങ്ങള്‍ വൈരുധ്യമുള്ള ആവശ്യങ്ങളുന്നയി ച്ച്ചു  വിഘടനവാടപ്രവര്ത്തങ്ങളിലേര്‍പ്പെട്ടു സ്വസ്ഥത നശിപ്പിക്കുന്നത് ഒരേ മണ്ണിലാണ്( PLA ) ‘പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി’,’ യു നൈട്ടെട് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ‘ UNLF ) ‘കൂ കി നാഷണല്‍ ആര്‍മി’ KNA)’ നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ  നാഗലിം’(NSCN) തുടങ്ങി മുപ്പതിലതികം സായുധ സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്.  നേരത്തേ നാലോ അഞ്ചോ തീവ്രവാദ സംഘങ്ങളുന്ടായിരുന്നത് ഇന്ന് മുപ്പതി ലതികമുണ്ടെന്നറിയുമ്പൊള്‍് ജനങ്ങ ളുടെ അതൃപ്തി എത്രമാത്രം വര്‍ദ്ധിചിട്ടു ണ്ടെന്നു മനസ്സിലാക്കാം.യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു രാഷ്ട്രീയ പരിഹാരങ്ങള്‍ തേ ടെണ്ടതിനു പകരം സായുധ സേനയ്ക്ക് അമിതാധികാരം നല്‍കി വിഭാഗീയ പ്രവണത കളെ  അടിച്ചമര്‍ത്തുന്ന രീതി കൊണ്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും ‘അസ്വസ്സ്ഥ മേഖലല കള്‍’ സ്വസ്ഥമായില്ല. ദശകങ്ങളായി സുരക്ഷാ സേനയുടെ കരിനിയമങ്ങ ള്‍ക്കുള്ളില്‍ ജീവിക്കുന്നതിനാല്‍ സുരക്ഷാ സൈന്യത്തോടും കേന്ദ്ര ഭരണ കൂടത്തോടും ജനങ്ങള്‍ക്ക്‌ അതൃപ്തിയാണ്ള്ളത്. 'മനോരമ മാതാക്കളുടെ' പ്രതി ഷേ പ്ര കടനത്തില്‍ "ഇന്ത്യന്‍ ആര്‍മി റേപ് അസ്‌" എന്നാണവര്‍ വിളിച്ചു പറഞ്ഞത്. തീവ്രവാദി വിഭാഗങ്ങള്‍ ഏറെയും ഉന്നമിടുന്നത് സേനയേയും അര്‍ദ്ധ -സൈനിക വിഭാഗങ്ങളെയുമാണ് ..കേന്ദ്ര ഗവ: നടപ്പിലാക്കിയ സായുധസേനയുടെ സുരക്ഷ നിയമം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി യതേയുള്ളൂ. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ബാഹ്യ സഹായങ്ങള്‍ , മയക്കു മരുന്ന് ബിസിനസ്സില്‍
Peoples Liberation Army
നിന്നുള്ള വരുമാനം തുടങ്ങി പല  ഘ ടകങ്ങള്‍ ഇവ യെ താങ്ങിനിര്‍ത്തുന്നു . വികസനമില്ലായ്മ, തൊഴിലില്ലായ്മ, സുരക്ഷാ സേന യുടെ സ്ഥിര സാന്നി ധ്യം, അഴിമതി ,യുവാക്കളിലെ മയക്കു മരുന്ന് ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ കലുഷിതമാണ്‌ മനിപ്പൂര് .
നാഗാ കലാപകാരികളെ നേരിടാന്‍ 1958 പാസ്സാക്കിയ വളരെ ഉപദ്രവകാരിയെന്നു കാലം തെളിയിച്ച കരി നിയമമാണ് സായുധ സേനയുടെ പ്രത്യകാധി കാര നിയമം .(അഫ്സ്പ- AFSPA ) .1942 -ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ  ഒതുക്കാന്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത് രൂപം നല്‍കിയ 'സ്പെഷ്യല്‍ പവേഴ്സ്‌ ഓർഡിനന്സി'ന്റെ പുതിയ രൂപമാണ്‌ 'അഫ്സ്പ'. തുടക്കത്തില്‍ അസമിലും മനിപ്പൂരിലും  ഭാഗികമായി നടപ്പിലാക്കിയ നിയമം എണ്‍പത് മുതല്‍ മനി പ്പൂര് മുഴുവന്‍ ബാധകമാക്കി .ഏറെ വിമര്‍ശന വിധേയമായ ഈ സുരക്ഷാ നി യമം മനിപ്പൂരില് സ്ഥിരസാന്നിധ്യമായിട്ടു അമ്പതാണ്ട്‌ പിന്നിടുന്നു .1972 - ലെ ഭേദഗതിക്ക് ശേഷം അരുണാചല്‍,മിസോറം തുടങ്ങിയ മറ്റു വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നു 1990 ല്‍ കശ്മീര് കത്തിയെരിഞ്ഞപ്പോള്‍ കാശ്മീരിലും നടപ്പിലാക്കി . ’അസ്വസ്ഥ മേഖലയെ ന്ന്’ പ്രഖ്യാപിച്ച ഇടങ്ങളില്‍ സൈനികര്‍ക്ക് വിപുലവും ചോദ്യം ചെയാനാവാത്തതുമായ അധികാരങ്ങളാണ് ഈ നിയമം വഴി ലഭിക്കുന്നതു.
.

കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ്  ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാ തെ ആരുടേയും വീടും സ്വ
ത്തും   അധീനപ്പെടുത്തി തെര ച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം .പക്ഷെ അനീതി സംഭവിച്ചാല്‍ പ്രത്യേകാധികാര നിയ മത്തിലെ 6 - വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതി യില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളില്‍ ആഴത്തില്‍ അപകര്‍ഷതാ ബോധവും അതൃപതിയും സ്രഷ്ടിക്കുന്നു .ആര്‍ടിക്കിള്‍ 21 പ്രകാരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരന്റെ ജീവിക്കാനുള്ള അവകാശം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നു. എന്തനീതി  ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷി ക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരി ല്‍ വളരാന്‍ ഇത് കാരണമായി. സായുധ വിഭാഗങ്ങള്‍ക്കിടയിലെ പോരും സൈന്യവും സായു ധസംഘങ്ങളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളും ;ഇവര്‍ക്കിടയില്‍ മണിപ്പൂര്‍ ഇന്നൊരു കശാപ്പു ശാലയായി മാറിയിരിക്കുന്നു

ഇതിഹാസമാകുന്ന ഇറോം

ഇതിഹാസമാകുന്ന ഇറോം-രണ്ട്‌

ഒഖ് രാം ഇബോബി സിംഗ്

മണിപ്പൂരില്‍ കോണ്‍ഗ്രസ്സാണ് അധികാരത്തിലിരിക്കുന്നത് 2002 -മുതല്‍ ഒഖ് രാം  ഇബോബി സിങ്ങാണ് മുഖ്യമന്ത്രി. ‘അഫ്സ്പ’ മനിപ്പൂരില് പൂര്‍ണ്ണമായി നട പ്പിലാക്കിയതിന്  ശേഷം    ആയിരക്കണക്കിന്  പേരാണ്   സംസ്ഥാനത്ത് സൈനിക നടപടികളില്‍ കൊല്ല പ്പെട്ടത് 2009 -മാത്രം ഔദ്യോഗിക കണക്കു പ്രകാരം 265 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ഇത് മുന്നൂറില്‍ കൂടുതലാണെന്ന് പൌരാവ കാശ സംഘടനകള്‍ പറയുന്നു.കലാപങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം നിയമം നടപ്പിലായ ശേഷം തീവ്രവാദ സംഘങ്ങളുടെ എണ്ണവും പോരാട്ടങ്ങ ള്‍ക്ക് തീവ്രതയും വര്‍ദ്ധിച്ചു .ഈ പോരാട്ട നിലങ്ങളില്‍ ഭൌതിക കഷ്ടനഷ്ട ങ്ങള്‍ക്ക് പുറമേ ജനങ്ങള്‍ അരക്ഷിതരും അന്യവല്‍ക്കരിക്ക പ്പെട്ട വരുമായി മാറുന്നു .വീണ്ടും വീണ്ടും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്ക പ്പെടുകയും ജന ങ്ങളുടെ അതൃപതി മുതലെടുത്ത്‌ തീവ്രവാദ വിഭാഗങ്ങള്‍ സജീവമാകുകയും ചെയ്യുന്നു.2000 നവംബര്‍ ഒന്നിന് ഇംഫാലിലെ മാലോം പട്ടണത്തില്‍ ബസ്സ് കാത്തു നിന്ന നിരപരാധികളായ പത്ത് പേരെയാണ്  സുരക്ഷാസേന വെടി വെച്ചു കൊന്നത് .ഇതിനെ തുടര്‍ന്ന് മണിപ്പൂരില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി  .മജിസ്ട്രേട്ട് തലത്തില്‍ അന്വേഷണ മാവശ്യപ്പെട്ടു .പക്ഷെ സൈനികര്‍ അഫ്സ്പയുടെ സുരക്ഷിതത്വത്തില്‍ സംരക്ഷിതരായിരുന്നതി നാല്‍ നിയമ നടപടിക്കുനിര്‍വാഹമില്ലയിരുന്നു .അത്തരമൊരു നിസ്സഹായാ വസ്ഥയുടെ അഗ്നികുണ്ഡത്തില്‍ ചവിട്ടിനിന്നു കൊണ്ടാണ് കവയിത്രി യും പത്രപ്രവത്തകയുമായ ശര്‍മ്മിള ഇരുപത്തെടാം വയസ്സില്‍ 'അഫ്സ്പ' എന്ന കരിനിയമം പിന്‍വലിക്കണമെന്ന ആവശ്യ്മുന്നയിച് 2000 നവം ബര്‍ രണ്ടിന് നിരാഹാരം തുടങ്ങിയത്. സ്വന്തം ജനതയു ടെ  മൌലികാവകാശങ്ങ ള്‍ സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി അഹിംസയിലടി യുറച്ചു നിന്ന് സത്യവും സ്വന്തം ശരീരവും ആയുധമാക്കി ,ചരി ത്രത്തില്‍ സമാ നതകളില്ലാത്ത രാഷ്ട്രീയ പ്രതിഷേധ പ്രകടനം നടത്തുന്ന ശര്മ്മിളയെ നമ്മിലെത്ര പേര്‍ക്കറിയാം ? ഇക്കാര്യത്തില്‍ മാധ്യമ ങ്ങള്‍ തന്നെയാണ് പ്രതിക്കൂട്ടില്‍ .അനാവശ്യ വിവാദങ്ങള്‍ ഏറ്റെടുത്തു കൊഴു പ്പിക്കാറുള്ള മാധ്യമങ്ങള്‍ പക്ഷേ യഥാര്‍ത്ഥ പോരാട്ടത്തെ   അവഗണിച്ചു.  ഇറോം ശര്‍മ്മിളയുടെ സഹന സമരത്തോടുള്ള ഭരണകൂടത്തിന്റെ പെരുമാറ്റ വും അവഗണനാപൂര്‍വമാണ്. ഗാന്ധിയന്‍ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയാണ് കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നത് . ഇരോമിന്റെ സഹന സമരത്തെ നിയമലംഘനമായിട്ടാണ് കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കണക്കാക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇറോം ശര്‍മിള യുമായി എന്തുകൊണ്ട് കേന്ദ്ര നേത്രത്വം   സംഭാഷണത്തിന് തയ്യാറാവുന്നില്ല ?
നിരാഹാരം തുടങ്ങി മൂന്നു ദിവസത്തിനു ശേഷം ഐ. പി. സി. 309 - വകുപ്പ് പ്രകാരം ആത്മഹത്യാ ശ്രമത്തിനു ശര്‍മിളയെ അറസ്റ്റു ചെയ്തു. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയിലെ സുരക്ഷാ സെല്ലിലാണ് ശര്‍മിള കഴിയുന്നത്‌. ബലം പ്രയോഗിച്ചു മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം ന ല്‍കുന്നു .ശരീരം നന്നേ ക്ഷയിച്ചു ,ആന്തരികാവയവങ്ങളെ ബാധിച്ചു. ചാനു ഷര്‍മിളയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി ട്ടുണ്ടെന്നു അവരെ ശ്രദ്ധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു .  ക്ഷീണിച്ചു തളര്‍ന്ന സ്വരത്തിലെങ്കി ലും  നിശ്ചയ ദാര്‍ഢ്യത്തോടെ ഷര്‍മിള പറയുന്നു ," എങ്ങനെ ഞാനത് വിശദീകരിക്കും ?ഇതൊരു ശിക്ഷയല്ല ഇതെന്റെ ബാധ്യതയാണ്എനിക്ക് കഴിയാവുന്ന രീതിയില്‍ അത് നന്നായി നിര്‍വഹിക്കാനാണ് എന്റെ ശ്രമം”. .വര്ഷം തോറുമുള്ള മോചനവും അറസ്റ്റും മുറയ്ക്ക് നടന്നു വരുന്നു.ജാമ്യമില്ല വകുപ്പല്ല ഇരോമിന്റേതു. പക്ഷേ, അവര്‍ ചോദിക്കുന്നു, 'എന്തിനു ജാമ്യം ? ഞാനൊരു തെറ്റും ചെയ്തിട്ടില്ല' ജാമ്യപത്രതിലൊപ്പ് വെയ്ക്കാന്‍ വിസമ്മ തിക്കുന്നു. രാജ്യത്തെ പൌരാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകരും ‘ഹ്യുമാ ന്‍  റൈറ്റ്സ് വാച്ച്’ ‘ആംനസ്റ്റി’ തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ഏ ജന്‍സികളും ഇറോം ഷര്‍മിളക്ക് പിന്‍തുണ പ്രഖ്യാപിച്ചു.  എത്രയും വേഗം പി ന്‍വലിക്കണമെന്നു ആവശ്യപ്പെടുകയുണ്ടായി .സായുധ സേനയുടെ ഈ സുര ക്ഷാ നിയമം അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നു വില യിരുത്തി യ ഐക്യ രാഷ്ട്രസഭ യുടെ മനുഷ്യ്യാവകാശ കമ്മിഷനും നിയമ ത്തിന്റെ ഭര ണ ഘടനാ സാധുത ചോദ്യം ചെയ്തു. 




അന്യായങ്ങളും ദുരിതങ്ങളും കൂടുതല്‍ ബാധിക്കുക സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്. 'പ്രത്യകാധികാര നിയമ' ത്തിന്റെ മറവില്‍ സുരക്ഷാ സൈനികര്‍ മനിപ്പൂരിലെ സ്ത്രീകളുടെ മാനം പിച്ചിചീന്തി .സ്ത്രീ ശരീരം പോര്നിലങ്ങളായാണ് സുരക്ഷാ സൈനികര്‍ കണ്ടത് .കലാപങ്ങളിലെ യഥാര്‍ത്ഥ ഉന്നങ്ങളായി മാറിയ മണിപ്പൂരി വനിതകള്‍ പൌരാവകാശ ലംഘനങ്ങള്‍ക്കും സൈനിക അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായി സംഘടിച്ചു   . മേര പൈബിസ്' ,'നാഗാ മതെര്‍സ് അസോസി യേഷന്‍' , 'കുകി വിമന്‍സ് അസോസിയേഷന്‍' ,'''ബോഡോ വിമന്‍സ് ജസ്റിസ് ഫോറം' തുടങ്ങിയവ മണിപ്പൂരിലെ ഏറ്റവും ശക്തമായ സ്ത്രീ കൂട്ടായ്മകളാണ്ജൂലായ്‌ 2004 -ലെ തന്ഗ്ജൂം മനോരമ ദേവി സംഭവത്തിന്‌ ശേഷമാണ് ‘അഫ്സ്പ’ പിന്‍വലിക്കക്കണമെന്ന ആവശ്യവുമായി സം സ്ഥാനത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്.മനോരമ ദേവി യെന്ന മുപ്പത്തിരണ്ട്കാ രിയെ 'അസം രയ്ഫില്സിലെ' സൈനികര്‍ തീവ്രവാദി ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തു കസ്സ്റ്റഡിയില്‍ വെച്ചു . ദിവ സങ്ങള്‍ക്കു ശേഷം അവരെ ക്രൂര മായി ബലാ  ല്‍സംഗം ചെയ്തു ഉപേക്ഷി ക്കപ്പെട്ട നിലയില്‍ ക
source:The Tribune
ണ്ടെത്തുകയായിരുന്നു. അതിനുശേഷം 'അസം റായ്ഫില്സി'നു മുന്നില്‍ നടന്ന 'മനോരമ മാതാ ക്കളു'ടെ നഗ്ന പ്രതിഷേധ പ്രകടനം രാജ്യത്തെ ഞെട്ടിചു. പ്രതിഷേധങ്ങള്‍ ശക്തി കൂടവേ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യും മണിപൂര്‍ സന്ദര്‍ശിച്ചു.. പ്രത്യകാധികാര നിയമം പിന്‍വലിക്കണമെന്നാ വശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പൌരാവകാശ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇംഫാലിലെ ഏതാനും ജില്ലകളില്‍  നിന്ന്  അഫ്സ്പ   താല്‍ക്കാലി കമായി പിന്‍വലിചു.

ഇതിഹാസമാകുന്ന ഇറോം മൂന്ന്

ഇതിഹാസമാകുന്ന ഇറോം - മൂന്ന്

      ജനകീയ പ്രതിഷേധങ്ങളുടെ ഫലമായി പ്രത്യേകാധികാര നിയമം പിന്‍വലിക്കുന്നതിന്റെ  സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര ഗവ: ‘ജസ്റിസ് ജീവന്‍ റെഡഡി കമ്മിഷനെ’ നിയമിച്ചു 'അഫ്സ്പ' യെന്ന സുരക്ഷാ നിയമം പിന്‍വലിക്കണമെന്നും പകരം കൂടുതല്‍ മനുഷ്യപ്പററുള്ള മറ്റൊരു നിയമം നടപ്പിലാക്കണമെന്ന ശിപാര്‍ശയോടെ 2005-ല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.  പക്ഷെ ,ശിപാര്‍ശ യിന്‍മേല്‍ യാതൊരു നടപടിയും ഉണ്ടായില്ല .പ്രത്യകാധികാര നിയമം പോലുള്ള അധികാരങ്ങളില്ലാതെ അസ്വസ്ഥ  മേഖലകളില്‍ സൈന്യത്തിന് പ്രവര്‍ത്തിക്കാനാകില്ലെന്നു അന്നത്തെ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപെട്ടി രുന്നു.പക്ഷെ നിയമം പ്രാബല്യത്തിലുള്ള വടക്ക്-കിഴക്കന്‍ സം സ്ഥാനങ്ങളിലടക്കമുള്ള രാജ്യത്തെ പൌരസമൂഹവും മനുഷ്യാ വകാശ പ്രവര്‍ത്തകരും ജമ്മു-കശ്മീര്‍ സംസ്ഥാന സര്‍ക്കാരും ഈ പട്ടാള നിയമത്തിനെതിരെ ശക്തമായി രംഗത്ത് വന്നു.

                   2006 - .ലെ മോചനത്തിന് ശേഷം ശര്‍മ്മിള ഡല്‍ഹിയിലെത്തി രാജ്ഘട്ട് സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ,പൌരാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തി. മാധ്യമങ്ങള്‍ പുറംതിരിഞ്ഞു നിന്നു. വീണ്ടും നിരാഹാരം ആരംഭിച്ച ശര്‍മ്മിളയെ ദല്‍ഹി പോലിസ് അറസ്റ്റു ചെയ്തു 'ഓള്‍ ഇന്ത്യാ ഇന്‍സ്ടിട്ട്യുട്റ്റ് ഓഫ് മെഡിക്കല്‍ സയന്‍സില്‍' പ്രവേശിപ്പിച്ചു. .അവിടെ വച്ച് ശര്‍മിള ,പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും രാഷ്ട്രപതിക്കും എഴുത്തയച്ചു. പക്ഷേ,   മറുപടിയൊന്നും ലഭിച്ചില്ല .അക്രമത്തിന്റെ മാര്‍ഗം സ്വീകരിച്ച നാഗാ തീവ്രവാദികളോട് പോലും ചര്‍ച്ചയ്ക്കു തയ്യാറായ പ്രധാനമന്ത്രി പ്രതിഷേധത്തിന് അഹിംസ മാര്‍ഗ്ഗം സ്വീകരിച്ച ശര്‍മ്മിളയുമായി ഒരു സംഭാഷണത്തിനും തയ്യാറാവാതെ വളരെ വിവേചനപരമായി പെരുമാറുന്നതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ് .

നോബല്‍സമ്മാന ജേത്രിയും ഇറാനിലെ  മനുഷ്യാവകാശ പ്രവ ര്‍ത്തകയുമായ ഷിറീന്‍ ഇബാദി ഡല്‍ഹിയിലെത്തി ശര്മ്മിളയെ സന്ദര്‍ശിച്ചു തന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു .മഹാശ്വേത ദേവി ,അരുന്ധ തി   റോയ് ,സന്ദീപ് പാണ്ധെ തുടങ്ങിയ പ്രമുഖരും തങ്ങളുടെ പിന്തുണ അറിയിച്ചു മുന്നോട്ടു വന്നു 2007 - ല്‍ തെക്കന്‍ കൊറിയന്‍  മനുഷ്യാവകാശ സംഘടനയുടെ 'ഗോങ്ങ്ജൂം മനുഷ്യാ   വകാശ പുരസ്കാരം' ശര്മ്മിളയെ തേടി യെത്തി.സാറാ ജോസ ഫ്‌   ,സിവിക് ചന്ദ്രന്‍ തുടങ്ങിയ സാംസ്ക്കാരിക പ്രവര്‍ത്തകരടങ്ങുന്ന സംഘം കഴിഞ്ഞ മേയിലാണ്  ഇംഫാലിലെത്തി ശര്മ്മിളയെ കണ്ടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു മടങ്ങിയത്.ഈയിടെ    'രബിന്ദ്ര നാഥ്  ടാഗോര്‍ സമാധാന പുരസ്കാരവും' ഇരോമിന് ലഭിച്ചു.

                     പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യുന്നതിനോട് സൈന്യത്തിന് നേരത്തേ എതിര്‍പ്പാനുള്ളത് .'അഫ്സ്പ' പിന്‍വലിക്കാനുള്ള നീക്കം സേനയുടെ പ്രവര്‍ത്തനത്തെ വലിയ തോതില്‍  ദോഷം ചെയ്യുമെന്നാണ് കരസേനാ മേധാവി ജന. വി .കെ സിംഗ് അഭിപ്രായപ്പെട്ടത് .ഉത്തര മേഖല മേധാവി ലെഫ്. ജന. ബി .എസ്. ജസ്വാളിനും ഏറെ വിവാദമായ ഈ പട്ടാള നിയമം ,ഭേദഗതി ചെയ്യുന്നതിനോട് ഒട്ടും യോജിപ്പില്ല.  രണ്ടാം  ഭരണ പരിഷ്കാര കമ്മിഷനും' ജീവന്‍ റെഡി കമ്മിഷനും' സമര്‍പ്പിച്ച റിപ്പോര്ടുകളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മനുഷ്യപ്പറ്റുള്ള മറ്റൊരു നിയമത്തിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി ചിദംബരം 2010 ജൂണില്‍ വ്യക്തമാക്കിയത്. കശ്മീ രില്‍ ഈയിടെ യുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സുരക്ഷ സേനയാണ്.

      'അഫ്സ്പ' ഉടനെ പിന്‍വലി ച്ചേക്കുമെന്നായിരുന്നു  ആഭ്യന്തര മന്ത്രി ചിദംബരം  ജൂണില്‍ പ്രഖ്യാ പിച്ചത്  .പക്ഷേ ,'പ്രത്യേകാധി കാ ര  നിയമത്തിനു' മാ റ്റം    ഉടനെയി ല്ലെന്നാണ്  ആഗസ്റ്റില്‍ മന്ത്രി വ്യ ക്തമാകിയത്. 'അഫ്സപ'  ഉടനെ പിന്‍വലിച്ചേക്കുമെന്ന  മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതീക്ഷക്കു ഇതോടെ മങ്ങലേറ്റിരി ക്കയാണ് .കടുത്ത മനുഷ്യാ വകാശലംഘനങ്ങള്‍ക്ക് വഴിവെച്ച ഈ നിയമം ഭേദഗതി ചെയ്‌താല്‍ ജയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യമാണ് ,വര്‍ഷങ്ങളോളം നിരാഹാരമാനുഷ്ഠിചു ജീവിക്കുന്ന ഇതിഹാസമായി മാറിയ ഇറോം ശര്‍മ്മിളയാണ്.

           ജനാധിപത്യ ഇടങ്ങള്‍   കൂടുതല്‍സൈനികവത്കരിക്കുന്ന അവസ്ഥ തീര്‍ത്തും  ആശങ്കയുള വാക്കുന്നതാണ്. തീവ്രവാദ-വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അടിചമര്‍ത്തുന്ന തിന്റെ പേരിലും നക്സല്‍ ബാധ തുടച്ചു നീക്കാനുള്ള ശ്രമത്തിന്നിടയിലും രാജ്യത്ത് മനുഷ്യാവ കാശ ലംഘനങ്ങള്‍ അറ്റമില്ലാതെ പെരുകിക്കൊണ്ടിരിക്കുന്ന്നു . കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ്   നക്സല്‍  ഭീഷണി   നേരിടുന്നതെന്ന്  നാം കണ്ടുകൊണ്ടിരിക്കുന്നു. തീവ്രവാദ -വിഭാഗീയ പ്രവ ര്‍ത്തനങ്ങള്‍ ശക്തി യാര്‍ജ്ജിക്കുന്നതിന്റെ മൂല കാരണങ്ങള്‍ ഇനിയെങ്കിലും ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന കടുത്ത സൈനിക നടപടികളും കരി നിയമങ്ങളും    വെടിയുകതന്നെ  വേണം .അനീതികള്‍ക്കു മുകളിലാണ് എവിടെയും  അതൃപ്തിയും രോഷവും എതിര്‍പ്പും തിടംവെച്ച് വളരുന്നത്‌. നീതിയുടെ അടിത്തറയുണ്ടെങ്കിലേ സമാധാനത്തിനു നില്നില്പുണ്ടാകൂ.  സുരക്ഷാ നിയമങ്ങള്‍ എന്ന ഓമനപേരിലറിയപ്പെടുന്ന  കിരാത നിയമങ്ങള്‍ സമാധാനം കൊണ്ടുവരുമെന്ന് ഇനിയും  എങ്ങനെയാണ് പ്രതീക്ഷിക്കുന്നത് ?

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

പണം നല്‍കി വാര്‍ത്ത

 പണം   നല്‍കി  വാര്‍ത്ത' ഒരു വാര്‍ത്തയല്ലതായിട്ടു   കുറച്ചു കാലമായി.അല്ലെങ്കിലും പണം നല്‍കി  ഒരു വാര്‍ത്തയേ അല്ല .വാര്‍ത്തയുടെ രൂപഭാവത്തില്‍ വേഷം മാറി ,സൂത്രത്തില്‍ ,വായനക്കാരെ വഴിതെറ്റിക്കാനോ  ,ചിലതിനെയെല്ലാം തമസ്‌കരിക്കാനോ  പ്രത്യക്ഷപ്പെടുന്ന പരസ്യമാണ് ''പണം നല്‍കി വാര്‍ത്ത '' .സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ആദര്‍ശ  പ്രതിബദ്ധതയുള്ള  പത്രപ്രവര്ത്തനത്തിന്റെ  കാലം പിന്നിട്ടു കഴിഞ്ഞു .ഇന്നിപ്പോള്‍ , സകലതും വില്‍പനയ്ക്കു വെച്ചിരിക്കുന്ന ഈ പുതുയുഗത്തില്‍ കച്ച്ച്ചവടവല്‍ക്കരണം മാധ്യമങ്ങളെയും ബാധിച്ചു .
    അമേരിക്കയിലും യുറോപ്യന്‍  രാജ്യങ്ങളിലും പത്രങ്ങളുടെ നിലനില്‍പ്പ്‌ ഭീഷണിയിലാവുകയും പലരും രംഗം   വിട്ടൊഴിയുകയും  ചെയുന്ന അവസ്ഥയാനുള്ളത്.പക്ഷേ ഇന്ത്യയില്‍  വിശേഷിച്ചും പ്രാദേശിക പത്രങ്ങള്‍  ഇപ്പോഴും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണുള്ളത്.    70,000 ത്തിനടുത്ത് പത്രമാധ്യമങ്ങളും  450തിലധികം ടി വി  ചാനലുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന്   കണക്കുകള്‍ സുചിപ്പിക്കുന്നു .ജന്പക്ഷത്താണ് മാധ്യമങ്ങളുടെ സ്ഥാനം.പക്ഷേ , അധികാരത്തിന്റെയും അതുവഴി വന്നുചേരുന്ന പണത്തിന്റെയും പക്ഷമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പഥ്യം.   പണാധിപത്യ്ത്തിന്റെ   ഈ ദുഷിച്ച രീതി അച്ചടി മാധ്യമങ്ങളെയും ഇലക്ട്രോണിക് മാധ്യമ ങ്ങളെയും ഒരു പോലെ ബാധിച്ചിട്ടുണ്ട്. 'മാധ്യമപ്രവര്ത്തകര്‍ക്ക്  കവറുകള്‍ കൈമാറുന്ന രീതി ഏഷ്യന്‍ മാധ്യമങ്ങളില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നുവെന്നും പക്ഷേ, ഇപ്പോഴത്‌   സ്ഥാപന വല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും ഗുവാഹത്തിയില്‍  നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ നവ താക്കുരിയ 'ഇന്ത്യന്‍ മാധ്യമങ്ങളിലെ കാന്‍സര്‍ ബാധ' എന്ന ലേഖനത്തില്‍ ചുണ്ടിക്കാട്ടുന്നു.   ഈയടുത്ത കാലത്തായി  'പണം വാങ്ങി വാര്‍ത്തകള്‍.' ഇന്ത്യന്‍ മാധ്യമങ്ങളെ   ബാധിച്ചിട്ടുള്ള  ഒരു പകര്‍ച്ച വ്യാധിയായി  തന്നെ മാറിയിട്ടുണ്ട് എന്നാണു പുതിയ വെളിപ്പെടുത്തലുകള്‍ സുചിപ്പിക്കുന്നത്. .'പൈഡ് ന്യൂസ്‌', 'പ്രൈവറ്റ്  ട്രീറ്റി ജേര്‍ണലിസം' തുടങ്ങിയ   പേരുകളില്‍ ഇതറിയപ്പെടുന്നു.

  തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ  പണം  നല്‍കുന്ന ത് രാഷ്ട്രീയ പാര്‍ട്ടികളും  കോര്‍പറേറ്റ് സ്ഥാപനങ്ങളുമാണ്.'ദി ഹിന്ദു 'വിലെ റൂറല്‍    അഫയേഴ്സ് എഡിറ്റര്‍  പി. സായിനാഥ്  പറയുന്നു, ''പത്രപ്രവര്‍ത്തകര്‍ വെറും സ്റ്റെനോഗ്രാഫര്‍മാരായി  മാറി. കോടതി ഗുമസ്തന്‍ വാദിയും പ്രതിയും പറയുന്നത് രേഖപ്പെടുത്തും. എന്നാല്‍ പത്രപ്രവര്‍ത്തക ഗുമസ്തന്‍ അധികാരം ഉള്ളവര്‍ പറയുന്നതുമാത്രമാണ് രേഖ പ്പെടുത്തുക''.  ഇലക്ഷന്‍ പ്രചാരണ സമയത്ത്  രാഷ്ട്രീയക്കാര്‍ ഈ വിധം  വാര്‍ത്തകള്‍ പണം കൊടുത്തു നിര്‍മിക്കുന്നത് ഏതെ ല്ലാം രീതിയില്‍    തെരഞ്ഞെടുപ്പ്  പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ല . അനുകൂല വാര്‍ത്തകള്‍ മാത്രമല്ല എതിര്‍ സ്ഥാനാര്‍ഥിക്ക് പ്രതികൂലമാവുന്ന രീതിയിലുള്ള  വ്യക്തി ഹത്യകളും ഈ രൂപത്തില്‍ പുറത്ത് വരുന്നു.പണമുള്ളവര്‍ മാത്രം അധികാര സ്ഥാനങ്ങളില്‍ പ്രവേശിക്കുകയും മറ്റുള്ളവര്‍   പുറന്തള്ളപ്പെടുകയും ചെയ്യുന്നു.ക്രിമിനലുകള്‍ സ്വസ്ഥം വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് സംഭവിക്കുന്നതില്‍    അദ്ഭുതപ്പെടാനുമില്ല!


മറ്റേതൊരു മേഖലയിലുമെന്നപോല്‍  മാധ്യമങ്ങളിലെ അഴിമതിയും രാഷ്ട്ര പുരോഗതിക്കു   തടസ്സമാണ്. പക്ഷേ, ജനാധിപത്യ രാജ്യത്തെ മാധ്യമങ്ങള്‍ വാണിജ്യവല്‍കരിക്കപ്പെടുന്നത് അതീവ ഗുരുതരമായ പ്രശ്നമാണ് .ഒരു മതേതര രാഷ്ട്രത്തില്‍ കടുത്ത വിഭാഗീയതകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഏതെല്ലാം വിധത്തില്‍ ആഘാതമേല്പിക്കുന്നുവെന്നു നമുക്കറിയാം.ജനാധിപത്യത്തില്‍ പണാധിപത്യത്തിലൂടെയാണ്  കാര്യങ്ങള്‍    നിര്‍വഹിക്കപ്പെടുന്നതെങ്കില്‍ , ദുഷിച്ച പ്രവണത നീണ്ടുനിന്നാല്‍ ജനാധിപത്യത്തിന്റെ     അസ്ഥിവാരത്ത്തിനു തന്നെ തുരങ്കം വെക്കുമെന്നതില്‍ ഒരു സന്ദേഹവുമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് വളരെ ഭാരിച്ച ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നെടുംതൂണുകളിലൊന്നാണ്  മാധ്യമ  പ്രവര്‍ത്തനം.വസ്തുനിഷ് വും  സ്വതന്ത്രവുമായ പ്രവര്ത്തനത്തിലൂടെയാണ് മാധ്യമങ്ങള്‍ ഈ ചുമതല നിര്‍വഹിക്കുന്നത് .ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഭരണകൂടത്തി ന്റെയും   പൊതുരംഗത്ത്  പ്രവര്‍ത്തിക്കുന്നവരുടെയും   ചെയ്തികള്‍ നിരന്തരം പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്  ജനാധിപത്യത്തിന്റെ  കെട്ടുറപ്പിന്  അത്യാവശ്യമാണ്.


തകര്‍ക്കേണ്ടത് മാധ്യമ സ്ഥാപനങ്ങളുമായി  രാഷ്ട്രീയ രംഗ ത്തുള്ളവരും  വന്‍കിട വ്യവസായികളും തുടരുന്ന അവിശുദ്ധ ബന്ധത്തെയാണ് .വാര്‍ത്തകള്‍ മാത്രമല്ല അഭിമുഖങ്ങളും വിശകലനങ്ങളും ഇങ്ങനെ വേഷം മാറി  പ്രത്യക്ഷപ്പെടുന്നു.  പത്രത്തിലെ    മുഖപ്രസംഗങ്ങള്‍ക്കുള്ള  ഇടങ്ങളും പരസ്യങ്ങള്‍ അപഹരിക്കുന്നു .എഡിറ്റോറിയലുകളെ    ഈ വിധം  പരസ്യങ്ങള്‍ വിഴുങ്ങുന്നതിനെ സൂചിപ്പിക്കുന്ന   '' അഡവര്‍റ്റോറിയല്‍''  എന്ന പുതിയ സംജ്ഞ   ഇപ്പോള്‍ നമുക്ക് അപരിചിതമല്ല . മാധ്യമങ്ങളുടെ നിലനില്‍പ്പ്‌ പരസ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, പരസ്യങ്ങളും വാര്‍ത്തകളും തമ്മിലുള്ള വ്യതാസം വ്യക്തമായി അറിയിക്കേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണ് .വാര്‍ത്തകളുടെ  സത്യസന്ധത   വായനക്കാരുടെ അവകാശമാണ്. വാര്‍ത്തയുടെ അതേ  രൂപത്തില്‍ പുറത്തു വരുന്ന പരസ്യങ്ങള്‍ വായനക്കാരെ കബളിപ്പിക്കാനും വഴി തെറ്റിക്കാനുമുള്ളതാണ് .സത്യമറിയാനുള്ള  പൌരന്റെ അവകാശമാണ് ഇതിലൂടെ കവര്ന്നെടുക്കപ്പെടുന്നത്.  മാധ്യമ ധര്‍മ്മങ്ങള്‍ മറന്നു അസത്യപ്രചാരണവും അവിഹിത മാര്‍ഗങ്ങളും സ്വീകരിക്കുന്നതിലൂടെ തകരുന്നത്  മാധ്യമങ്ങളുടെ വിശ്വാസ്യത തന്നെയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.

 ഈ ദുഷിച്ച  പ്രവണത ആദ്യമായി പുറത്തു വന്നത് ആന്ധ്രയില്‍ നിന്നാണ് .തൊട്ടു  പിറകെ മഹാരാഷ്ട്രയിലെ പത്രമാധ്യമങ്ങള്‍ക്കും ഈ രോഗബാധയുണ്ടായതായി  റിപ്പോര്‍ട്ടു കള്‍ വന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെതിരെയാണ് ഈ ആരോപണമുയ ര്‍ന്നത്‌.കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ , തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ അശോക്‌ ചവാന്  സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളില്‍  ലഭിച്ചത് വന്‍തോതി ലുള്ള കവറെജാണ് . ഇക്കാര്യം  'ദി ഹിന്ദു'  വിലൂടെ പുറത്തു കൊണ്ട് വന്നത് പ്രശസ്ത പത്ര പ്രവത്തകനായ   പി.സായ്നാഥാണ്. മാധ്യമങ്ങളുടെ  ഈ അപ ഭ്രംശത്തെ  ''കവറെജ് പാക്കേജ് '' എന്ന് വിളിക്കുന്നു സായിനാഥ്.  2009 - ഒക്ടോബറിലായിരുന്നു മഹാരാ ഷ്ട്ര  അസംബ്ലി ഇലക്ഷന്‍.'മഹാരാഷ്ട്ര ടൈംസിലും' 'ലോക്മതി' ലും അശോക്‌ ചവാനെക്കുറിച്ചുള്ള   അനുകൂല വാര്‍ത്ത‍ ഒരേ ദിവസം  (ഒക്ടോബര്‍10 )  ഒരേ വാര്‍ത്ത  ഒരു വാക്കിനു വ്യത്യാസമില്ലാതെ പ്രത്യക്ഷപ്പെട്ടതായി സായിനാഥ്   വെളിപ്പെടുത്തി.ഈ രണ്ടു പത്രങ്ങളും സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളാണ് .'ലോക്മത്' പ്രചാരത്തില്‍ ഇന്ത്യയില്‍  നാലാം സ്ഥാനത്തും മഹാരാഷ്ട്രയില്‍ ഒന്നാം സ്ഥാനത്തുമാണ് .ഇതേ വാര്‍ത്ത  കൃത്യം  മൂന്ന് ദിവസം മുന്‍പ്‌ വ്യത്യസ്തമായ  തലക്കെട്ടോടെ 'പുധാരി' എന്ന   പത്രത്തിലും  വന്നിരുന്നു.

     മുഖ്യധാര മാധ്യമങ്ങളുടെ ഈ കച്ചവടവല്‍ക്കരണം ആദ്യമായി ഗൌരവത്തോടെ ചര്‍ച്ച ചെയ്തത്'സാഫ്മ'യിലാണ്.ഈയടുത്ത കാലത്തായി മാധ്യമങ്ങള്‍ വ്യത്യസ്ത റേറ്റ് കാര്‍ഡുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ടത്രെ.അഭിമുഖം,  വാര്‍ത്ത, വിശകലനം, പ്രതി കൂല വാര്‍ത്ത തുടങ്ങിയവയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ രേഖപ്പെടു ത്തിയ കാര്‍ഡുകള്‍ ഇപ്പോള്‍  പ്രചാരത്തിലുണ്ട്. പ്രചാരണവേള
 യില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തമസ്ക്കരിക്കും വിധം  അനുകൂല വാര്‍ത്തകളുടെ പ്രളയം സൃഷ്ടിക്കുക, വ്യക്തി ഹത്യക്ക് തുല്യമായ ദോഷകരവും  അടിസ്ഥാനരഹിതവുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു പ്രതികൂല വാര്‍ത്തയുണ്ടാക്കുക തുടങ്ങിയ അവിഹിത മാര്‍ഗങ്ങളാ ണ് പലരെയും ഇതേ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കിയ തെന്നു രാഷ്ട്രീയ രംഗത്തുള്ളവര്‍ പറയുന്നു. താരതമ്യേന ചെറിയ വാര്‍ത്താ   പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുമ്പോള്‍ ബഹുവര്‍ണ്ണ ചിത്രങ്ങളടങ്ങിയ വിശദമായ കവറേജിനു കോടികള്‍  തന്നെ വാങ്ങുന്നു മാധ്യമങ്ങള്‍.


  ഇലക്‌ഷന്‍ 'Election commission ഉം 'പ്രസ്‌ കൌണ്‍സില്‍ ഓഫ് ഇന്ത്യയും'പ്രശ്നം ഗൌരവത്തിലെടുത്തു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 'Editors  Guild' ഉം ഇത്തരം അന്യായങ്ങളെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.പണം നല്‍കി വാര്‍ത്ത വരുന്നത് ഏറിവരുന്ന ഈ സാഹചര്യത്തില്‍  തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്, വാര്‍ത്തകള്‍ സൂക്ഷ്മായി നിരീക്ഷിക്കാന്‍  തെരഞ്ഞെടുപ്പു    കമ്മിഷന്‍ ജില്ലാതലത്തില്‍ നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.ഇതുപ്രകാരം ജില്ലയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതോ അവിടെ പ്രചാരതിലുള്ളതോ    ആയ പത്രങ്ങളില്‍ വാര്‍ത്തകളുടെ മറവില്‍ വരുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കപ്പെടും.ഇലക്ട്രോണിക് മാധ്യമങ്ങളും  നിരീക്ഷി ക്കപ്പെടും.വോട്ടര്‍മാരെ  സ്വാധീനിക്കാവുന്ന തരത്തില്‍  
 സ്ഥാനാര്‍ഥിയുടെ പ്രസംഗമമോ പ്രവര്‍ത്തനങ്ങളോ സംബ ന്ധിച്ച    വാര്‍ത്ത അച്ചടി -ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ടാല്‍ ഇതു സംബന്ധിചു  വിശദീകരണം  നല്‍കാന്‍ സ്ഥാനാര്‍ഥിക്ക്  നോട്ടിസ് അയക്കും.ഇത്തരം അനീതികളോട്  ശക്തമായി     പ്രതികരിക്കുന്ന വായനക്കാരും പ്രേക്ഷകരും തന്നെയാണ് മറ്റൊരു മികച്ച പ്രതിരോധം.