![]() |
രാജ്യദ്രോഹം (IPC-124A)എന്നീ കുറ്റങ്ങളാണ് ബിനെയ്ക് സെന്നി നെതിരെ ചുമത്തിയിട്ടുള്ളത്.
നക്സല്‍ സൈദ്ധാന്തികനായി പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന നാരായണ്‍ സന്യാല്‍ ,കൊല്‍കൊ
ത്തയിലെ ബിസിനസ്സുകാരനായ പിയൂഷ് ഗുഹ എന്നിവരെയാണ് ഡോക്ടര്‍. ബിനായക്
സെന്നിനൊപ്പം റായ്പൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു വിധിച്ചത്. ഇപ്പോള്‍
ജയിലില്‍ കഴിയുന്ന നാരായണ്‍ സന്യാലിനെ ഏപ്രില്‍ 2006- ലാണ് അറസ്റ്റ് ചെയ്തത്,പിയുഷ്
ഗുഹ 2007 മേയിലും അറസ്റ്റിലായി. നാരായണ്‍ സന്യാലിന്റെ സന്ദേശവാഹകനായി
നക്സലുകള്‍ക്കിടയില്‍ പ്രവര്ത്തിച്ച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.
ഡോക്ടര്‍ .ബിനായക് സെന്‍ ഛത്തീസ്ഗഡിലെ ഗ്രാമീണ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന ശിശുരോഗ വിദഗ്ദ്ധനും പ്രമുഖ പൌരാവകാശ സംഘടനയായ 'പീപിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബെര്ടീ സ്' PUCL) ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രടറിയുമാണ്. നക്സല്‍ ബന്ധമാരോപിച്ചു 2007- മേയിലാണ് ഡോക്ടര്‍ സെന്‍ അറസ്റ്റിലാവുന്നത്.ഐ .പി.സി. പ്രകാരമല്ല 'ഛത്തിസ്‌ഗഡ സ്പെഷ്യല്‍ പബ്ലിക് സെക്യുരിറ്റി ആക്റ്റ് '(CSPSA )അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്ഷന്‍ ആക്റ്റ് (UAPA )എന്നിവ പ്രകാരമാണ് അറസ്റ്റ്.രണ്ടും 'പോട്ടയെക്കാള്‍ ഉപദ്രവകാരികളായ കരിനിയമങ്ങള്‍. ദീര്‍ഘകാലമായി ജീവകാരു ണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സെന്നിനെ തടവിലിട്ടതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു ഇന്ത്യക്കകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളും പൌരാ വകാശ പ്രവത്തകരും ഡോക്ടര്‍ സെന്നിന്റെ മോചനത്തിന് വേണ്ടി നിരന്തരം ആവശ്യ പ്പെട്ടു.രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതിയാണ് 2009 മേയില്‍ സെന്നിനു ജാമ്യമനുവദിച്ചത്.
വിചാരണക്കൊടുവില്‍ ഡിസംബര്‍ 24 നു ബിനായെക് സെന്നിനെ രാജ്യദ്രോഹകുറ്റ ത്തിനു ജീവപര്യന്തം തടവിനു ശിക്ഷിച്ചതായുള്ള റായ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധി രാജ്യത്തിനു തന്നെ അപമാനമായി . ഈ നാണം കെട്ട വിധിക്ക് ശേഷം രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ആക്ടിവിസ്റ്റുകള്‍ ,ബുദ്ധിജീവി കള്‍,എഴുത്തുകാര്‍, യൂണിവേഴ്സിറ്റി വിദ്യാ ര്‍ഥികള്‍,നിയമഞ്ജര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ജ. രജീന്ദര്‍ സച്ചാര്‍,അരുന്ധതി റോയ് ,മേധാ പട്കര്‍ ,നോം ചോംസ്കി ,രാം ജത്മലാനി, അമര്‍ത്യ സെന്‍ ,ജ.കൃഷ്ണയ്യര്‍ തുടങ്ങിയ പ്രമുഖര്‍ വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു .
എന്താണ് ഡോക്ടര്‍ സെന്‍ ചെയ്ത തെറ്റ്? ഈ ചോദ്യത്തിനുത്തരം ലഭിക്കില്ലെങ്കിലും അന്വേഷണത്തിനിടയില്‍ സെന്‍ ചെയ്ത ശരികളെക്കുറിച്ച് നാമറിയേണ്ടിവരും. ചതിസ്ഗ ഡിന്റെ ദുരിതങ്ങളില്‍ നിന്ന് ആ ശരികളെ കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വരില്ല .വെല്ലൂര്‍CMC- യില്‍നിന്നു ബിരുദ മെടുത്ത ശേഷം ജെ എന്‍ .യു വിലെ centre of social medicine' ല്‍ രണ്ടു വര്‍ഷം ജോലി ചെയ്തു.അവിടെ നിന്ന് ഹോഷം ഗബാദിലെ 'രസുലിയ'യിലെ TB Reserch centre- ല്‍മൂന്ന് വര്ഷം.അവിടെ വെച്ച്, ഗാന്ധിജിയുടെ ജീവചരിത്രകാരനായിരുന്ന Marjorrie Sykes ന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വല്ലാതെ സ്വാധീനിച്ചതായി ബിനാ യെക് സെന്‍ പറയുന്നു. എണ്പതുകളുടെ തുടക്കത്തില്‍, ദുര്‍ഗ് ജില്ലയില്‍ പെട്ട 'ദല്ലി രാജഹര'യില്‍ പ്രശസ്ത ഖനിതൊഴിലാളി യുണിയന്‍ നേതാവായിരുന്ന ശങ്കര്‍ ഗുഹ നിയോഗിയോടോപ്പ മാണ് ഡോക്ടര്‍ ബിനായക് സെന്‍ കാല്‍ നൂറ്റാണ്ടു പിന്നിടുന്ന തന്റെ സാമൂഹ്യ സേവനം തുടങ്ങിയത്. ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ക്കുള്ള ഇരുമ്പയിര് ഖനനം ചെയ്യുന്നത് ദല്ലി രാജ്ഹരയില്‍ നിന്നാണ്. അക്കാലത്ത് പാവപ്പെട്ട ഖനിത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. അര്‍പ്പണ മനോഭാവമുള്ള, ഭാവനാ സമ്പന്നനായ ഒരു സാമൂഹ്യ പരിഷ്ക ര്‍ത്താവായിരുന്നു 'ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ' കെമിക്കല്‍ എന്ജിനീയരായിരുന്ന നിയോഗി.നിയോഗി നേതൃത്വം നല്‍കിയിരുന്ന, ദല്ലി രാജഹരയിലെ 'ചതിസ്ഘട്ദ് മൈന്‍ ശ്രമിക് സംഘ' (CMSS) ത്തിനു കീഴില്‍ ഖനി തൊഴിലാളികള്‍ക്ക് വേണ്ടി 'ശഹീദ് ഹോസ്പിറ്റല്‍' സ്ഥാപിക്കുന്നാതിനു പിന്നിലെ ശ്രമങ്ങളില്‍ പങ്കാളിയായിരുന്നു ബിനായെക് സെന്‍. മാതൃകാപര മായ ഒരു സംരംഭം തന്നെയായിരുന്നു 1983 ല്‍ ദല്ലി രാജ്ഹരയില്‍ ആരംഭിച്ച ശഹീദ് ഹോസ്പിറ്റല്‍. തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ തന്നെ പണം കൊണ്ട് തുടങ്ങിയ ഹോസ്പിറ്റല്‍ ഇന്നും തൊഴിലാളികള്‍ തന്നെ നടത്തിക്കൊണ്ടു പോകുന്നു.ബിനയെക് സെന്‍ ഉള്‍പ്പടെ മൂന്ന് ഡോക്ടര്‍മാരും പത്തു ബെഡഡ്കളുമായി ആരംഭിച്ച 'ശഹീദ് ഹോസ്പിടല്‍' ഇന്ന് തൊണ്ണൂറിലതികം ബെ ഡഡ്കളുളള വിപുലമായ സൌകര്യങ്ങളുള്ള ആശുപത്രിയാണ്.
തൊണ്ണൂറു മുതല്‍ ബിനായെക് സെന്നിന്റെ ഭാര്യ പ്രൊഫ: ഇലി ന സെന്നും പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായി. 'ധംതരി' ജില്ലയിലെ 'ബംഗരു നാല' ഗ്രാമത്തിലാണ് ഇപ്പോള്‍ സെന്നിന്റെ പ്രവര്‍ത്ത മണ്ഡ ലം.ആഴ്ചയി ലൊരു ദിവസം നടത്തുന്ന 'ചൊവ്വാഴ്ച ക്ലിനിക്'. മറ്റു ദിവസങ്ങളി ല്‍ ഓരോ വീടും സന്ദര്‍ശിച്ചു ചികിത്സ നല്‍കും. .ഇരുവരും ചേര്‍ന്ന് നടത്തുന്ന 'രൂപാന്തര്‍' എന്ന സംഘടന യ്ലൂടെ ആരോഗ്യ പരിപാലനത്തി ന് ഗ്രാമീണര്‍ക്ക് പരിശീലനം, ഇരകള്ക്കായുള്ള അതിജീവന പദ്ധതികളുള്‍പ്പെടുന്ന സ്ത്രീ ശാക്തീകരണ പ്രവ ര്‍ത്തങ്ങള്‍,ഭക്ഷ്യ് സുരക്ഷ പദ്ധതി ,ജൈവ കൃഷിയിടങ്ങള്‍ തുടങ്ങി ആരോഗ്യ സാമൂഹ്യ രംഗത്ത് നിരവധി ശ്ലാഘനീയ പ്രവര്‍ത്തങ്ങളാണ് നടത്തുന്നത്.
ഇക്കാലത്ത് നാം പതിവായി കണ്ടുവരാറു ള്ള ഒരു സാധാരണ ഡോക്ടറല്ല ബിനയെക് സെന്‍; പോഷകാ ഹാരക്കുറവുള്ള ഒരു കുഞ്ഞു തന്റെയടുക്കല്‍ ചികിത്സക്കെത്തു മ്പോള്‍ മരുന്ന് കുറിച്ചുകൊടുക്കുന്നതിനപ്പുറം ആ കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണമാ കുന്ന കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളിലിടപെടാനും അത് മെച്ചപ്പെടുതാനും സഹായിക്കുന്ന സമര്‍പ്പിത മനസ്സിനുടമായ ഒരു അസാധാരണ ഡോക്ടറാ ണ് സെന്‍.ആരോഗ്യവും സ്വാശ്രയത്വ വുമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കു വേണ്ടിയാണ് ഡോ.സെന്‍ പ്രവര്‍ത്തിക്കുന്നത്. ബിനാ യെകിന്റെ ഈ സാമൂഹിക പ്രതിബദ്ധതക്കുള്ള അംഗീകാര മായി 2004 ല്‍ CMC വെല്ലൂര്‍ ബിനായെകിനെ 'Paul Harrison അവാര്‍ഡ്' നല്‍കി ആദരിച്ചു. 2007 ഡിസംബറില്‍ Indian Academy of Social Sciences ന്റെ ' RR Keithan Gold Meda'l ഉം ഡോ. സെന്നിനു ലഭിച്ചു. 2008-ല്‍ Global Health Council നല്‍കുന്ന പ്രശസ്തമായ 'Jonathan Mann Award for Health and Human rights' പുരസ്കാരവും ബിനായെക് സെന്നിനെ തേടിയെത്തി.
![]() |
| ഡോ.ബിനായെക് സെന്നും ഭാര്യ പ്രൊഫ :ഇലിന സെന്നും |
ഇന്ത്യയില്‍ ഏറ്റവും താഴ്ന്ന ജീവിത നിലവാരമുള്ള സംസ്ഥാ നങ് ളിലൊന്നാണ് ചതിസ്ഗഡ്. ജനസംഖ്യയി ലേറെയും ആദിവാസി ഗോത്ര ങ്ങളും പാവ പ്പെട്ട ഗ്രാമീണ രും.വന്‍തോതില്‍ നക്സല്‍ ഭീഷണി നേരിടുന്ന സംസ്ഥാനവുമാണ് ചതിസ്ഗട്ദ്. ജനങ്ങള്‍ ദരിദ്രരെങ്കിലും ഇരുമ്പ്, ബോക്സൈറ്റ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് ചട്ടിസ്ഗട്റ്റ്. ഇത്തരം പ്രദേശങ്ങള്‍ കൈക്കലാക്കാന്‍ കമ്പനികള്‍ കാത്തുകിടക്കുന്നു. 2004- ലെ സംസ്ഥാന രൂപീകരണത്തിനു മുമ്പും ശേഷവും ഫലപ്രദവും പ്രദേശവാസി കള്‍ക്ക് ഉപകാരപെടുന്നതുമായ വികസന സംരംഭങ്ങള്‍ നടന്നി ട്ടില്ലെന്ന് നിലവിലെ അവസ്ഥകള്‍ വ്യക്തമാക്കുന്നു. ESSAR STEEL ,JINDAL, TATA തുടങ്ങിയ വ്യവസായ ഭീമന്‍മാര്ക്കു വേണ്ടി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നുണ്ട്.ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ചെറുത്തു നില്പുകളു മുണ്ട്.വ്യവസായ പദ്ധതികള്‍ക്കും വികസന ത്തിനും ഭൂമി വേണ്ടതു തന്നെ .പക്ഷേ, വികസനം ആരുടെയൊ ക്കെ എന്നതാണ് പ്രശ്നം. താഴെക്കിടയിലുള്ള വരെക്കൂടി ഉള്‍ക്കൊ ള്ളുന്ന വികസന സംരംഭങ്ങള്‍ നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ, ചതിസ്ഗഡിലെ ബി.ജെ. പി സര്‍ക്കാര്‍ വന്‍കിട കമ്പനികള്‍ക്കും മൈനിംഗ് മാഫിയകള്‍ക്കും വിധേയമായാണ് ഭരണം നടത്തുന്നത്.അത്കൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കലിലും ചെരുതു നില്പ്പിലും സംഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവഗ ണിക്കപ്പെടുന്നു.
നക്സല്‍ മുന്നേറ്റത്തിനെതിരെ കേന്ദ്ര ഗവ: ധന സഹായ ത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2005 - ല്‍ നടപ്പിലാക്കിയ 'സല്‍വാ ജൂദം'പദ്ധതിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്.. ചട്ടിസ്ഗട്ഡിലെ 'ദണ്ടെവാഡ' ജില്ലയില്‍ നക്സല്‍ സ്വാധീനം ശക്തമാണ്. ആദിവാസികളെഭേദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും കൂട്ടത്തോടെ ഗ്രാമങ്ങളില്‍ നിന്ന് പുറത്തെ ത്തിച്ചു 'സ്പെഷ്യല്‍ പോലിസ്' പദവിയും ശമ്പളവും നല്‍കി ആയുധമണിയിച്ചു മാവോയിസ്റ്റ് ഭീഷണി വേരോടെ പിഴുതെ റിയാന്‍ അഴിച്ചു വിട്ടു.'സല്‍വ ജൂട'മെന്ന ജനകീയ സേനക്ക് സംസ്ഥാന പോലീസിന്റെയും പാരാ മിലിട്ടരിയുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ടായി. ദണ്ണ്ടെവാഡ യില്‍ കൊള്ളയും കൊലയും ബലാല്‍സംഗങ്ങളും അരങ്ങേറി. 'സല്‍വ ജുട'മിന്റെ മുന്നേറ്റ ത്തിലൂടെ 640 ലതികം ഗ്രാമങ്ങളെയാണ് ഒഴിപ്പിച്ചെടുത്തത് .സേനക്കൊപ്പം നില്‍ക്കുന്നവരെ മാവോയിസ്റ്റുകളും മവോയിസ്ക റ്റുകള്‍ക്കൊപ്പം ചേരുന്നവരെ ജനകീയ സേനയും ആക്രമിക്കും. ജനങ്ങള്‍ വലിയ തോതില്‍ വിഭാഗീയരാക്കപ്പെട്ടു.അത് തന്നെ യായിരുന്നു സല്‍വ ജുടമിന്റെ ലക്ഷ്യവും. സ്വന്തം ജനതക്കെതിരെ യാണ് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചത്.നക്സല്‍ അതിക്രമങ്ങ ള്‍ക്കെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്നായി രുന്നു 'സല്‍വ ജൂടമിനെക്കുരിച്ചുള്ള ഔദ്യോഗിക ഭാഷ്യം. ആയിര ങ്ങള്‍ ഭവനരഹിതരാക്കപ്പെട്ടു,നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഭവനരഹിതര്‍ അഭയാര്‍ഥി ക്യാപുകളില്‍ ദുരിത ജീവിതം നയി ക്കുന്നു .
സല്‍വ ജൂടമിന്റെ അതിക്രമങ്ങളെയും വ്യാജ ഏറ്റുമുട്ടലുകളെയും പുറത്ത് കൊണ്ട് വരുന്നതില്‍ മുന്പന്തി യിലായിരുന്നു PUCL .വിലക്കെടുക്കപെട്ടിരുന്നതിനാല്‍ മൌനം പാലിച്ചു പ്രാദേശിക പത്രങ്ങള്‍ .സല്‍വ ജൂടമിന്റെ ക്രൂതകളെക്കുറിച്ച് രാജ്യമറിയുന്നത് ദേശീയ പത്രങ്ങളിലൂടെയാണ്.നക്സല്‍ അതിക്രമങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി രേഖപ്പെടുതുന്നുണ്ടായിരുന്നു.പക്ഷെ സല്‍വ ജൂടമിന്റെ അനീതികള്‍ രേഖപ്പെടുത്തിയിരുന്നില്ല . സര്‍ക്കാര്‍ സ്പോന്‍സര്‍ ചെയ്ത സല്‍വ ജുടമിന്റെ അക്രമങ്ങളെയും നക്സല്‍ അതി ക്രമങ്ങളെയും ഡോക്ടര്‍ സെന്‍ രൂക്ഷമായി വിമര്‍ശിച്ചു. 2005- മുതല്‍ നടന്ന കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും സി .ബി .ഐ .അന്വേഷിക്കണമെന്ന് PUCL ആവശ്യപ്പെട്ടു. PUCL ഉള്‍പ്പടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സംഘടന യില്‍നിന്നുള്ള പതിനഞ്ച അംഗ ടീം സല്‍വ ജുടമിന്റെ അതി ക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീ കരിച്ചത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി.ഇവിടെ തുടങ്ങുന്നു ബിനയെക് സെന്നിനെതിരെയുള്ള കുറ്റങ്ങളുടെ പട്ടിക .
![]() |
| Narayan sanyal. Source:Tehelka |
നക്സല്‍ വേട്ടയുടെ പേരില്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പൌരാവകാശ ലംഘനങ്ങളെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലയില്‍ ബിനയെക് സെന്‍ തുറന്നെതിര്‍ത്തു.ഇപ്പോള്‍ നക്സല്‍ ബന്ധ മാരോപിക്കപ്പെട്ട് ജയി ലില്‍ കഴിയുന്ന എഴുപത്തൊന്നു കഴിഞ്ഞ നാരായണ്‍ സന്യാല്‍ 2006- ഏപ്രിലില്‍ അറസ്റ്റിലാവുന്നത് മവോയിസവുമായി ബന്ധപെട്ടുള്ള കുറ്റത്തി നല്ല മറിച്ച് IPC 302-വകുപ്പനുസരിച്ച് കൊലപാത കുറ്റത്തിനാണ്. ദണ്ടെവാഡ യിലെ 'കൊണ്ട'യില്‍ 2005- ല്‍ നടന്ന 'ഹംഗാരാം കൊലക്കെസിലാണ് അറസ്റ്റു.പിന്നീട് 2008-ലാണ് സന്യാലിനു മേല്‍ CSPSA പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ജു ചെയ്ത ത്.നാരാ യണ്‍ സന്യാലിന്റെ സഹോദരനായ രാധാ മാധബ് തന്റെ രോഗിയായ സഹോദരന് വേണ്ടി ചികിത്സ ലഭ്യമാക്കാനും കേസിന് വക്കീലിനെ ഏര്‍പ്പാടാക്കാനും ബിനായെക് സെന്നിനോടഭ്യര്തിച്ചു. ആക്ടിവിസ്റ്റെന്ന നിലയില്‍ സെന്‍ ഇക്കാര്യത്തിലിടപെട്ടു.ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കു ന്നതിനായി ഡോ.സെന്‍ പലവട്ടം സന്യാലിനെ കണ്ടു. ഈ സന്ദര്‍ശനങ്ങളില്‍ ബിനയെക് സെന്‍ സന്യാലില്‍ നിന്നുള്ള മൂന്നു കത്തുകള്‍ പിയുഷ് ഗുഹ എന്ന കൊല്‍കൊത്തയിലെ വ്യാപാരിക്ക് കൈമാറിയെന്നാണ് പ്രോസിക്യൂ ഷന്‍ കേസ് .ജയിലിനകത്ത് നടക്കുന്ന കൂടിക്കാഴ്ച യിലുള്ള സംഭാഷണങ്ങളും ഇടപാടുകളും ജയി ലധികൃതരുടെ മേല്‍നോട്ടത്തിലാണെന്നിരി ക്കെ പിന്നെങ്ങനെയാണ് സന്യാല്‍ നക്സല്‍ ഗൂഡാലോചനകളട ങ്ങിയ എഴുത്തുകള്‍ കൈമാറുന്നത് എന്ന ചോദ്യത്ത്തിനുത്തരമില്ല.
2008-ല്‍ തുടങ്ങിയ വിചാരണക്കിടെ പന്ത്രണ്ടു പ്രോസിക്യൂ ഷന്‍ സാക്ഷികളാണ് കൂറുമാറിയത്.ചട്ടിസ്ഗട്ട് സര്‍ക്കാര്‍ സെന്നിനെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ച് കേസില്‍ കുടുക്കുകയായിരുന്നു. നാരായണ്‍ സന്യാലിന്റെ ബന്ധു വെന്നു തെറ്റിദ്ധരിപ്പിചായിരുന്നു സെന്നിന്റെ ജയില്‍ സന്ദര്‍ശന മെന്നാ യിരുന്നു മറ്റൊരാരോപണം. ജയിലധികൃതരില്‍ നിന്ന് സന്യാലിനെ കാണാനുള്ള അനുമതി തേടിയത് PUCL ലെറ്റര്‍ ഹെഡിലാണ് .രേഖകള്‍ ഹാജരാക്കിയതോടെ ഈ ആരോപണം അടിസ്ഥാന രഹിതമായി.
ഗുഹയുടെ അറസ്റ്റുമായി ബന്ധ പ്പെട്ടു വൈരുധ്യങ്ങളുണ്ട് . 2007 May 6- നാണ് റായ്പൂര്‍ പോലിസ് ഗുഹയുടെ അറസ്റ്റു രേഖപ്പെടുത്ത്തിയിരിക്കുന്നതെ ങ്കിലും മേയ് 1 നു തന്നെ മഹേന്ദ്ര ഹോട്ടലില്‍ വെച്ച് തന്നെ അറസ്റ്റു ചെയ്തു നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുക യായിരുന്നെന്നു പിയുഷ് ഗുഹ പറയുന്നു. പക്ഷെ ,ഗുഹയുടെ അറസ്റ്റു നടന്നത് രായ്പൂരിലെ സ്റ്റേഷന്‍ റോഡില്‍ വച്ചാണെന്ന് പ്രോസിക്യുഷന്‍ വാദം. അതേ സമയം 2009 ല്‍ പോലിസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അഫിഡവിറ്റില്‍ രേഖപ്പെടുത്തി യിട്ടുള്ളത് അറസ്റ്റു നടന്നത് രയ്പൂരിലെ 'മഹേന്ദ്ര ഹോട്ടലില്‍' വെച്ചാണെന്നാണ്. അതൊരു ''ടൈപ്പിംഗ് എറര്‍'' ആയിരുന്നെ ന്നാണ് പിന്നീട് ഈ വൈരുധ്യ്തെക്കുറിച്ചു പ്രസിക്യുഷന് പറയാനുന്ടായിരുന്നത്. സന്യാലില്‍ നിന്നുള്ള മേല്പറഞ്ഞ മൂന്നു കത്തുകള്‍ അറസ്റ്റു ചെയ്യുമ്പോള്‍ പിയുഷ് ഗുഹയില്‍ നിന്ന് പിടി ച്ചെടുത്തതായി പോലിസ് പറയുന്നു. ഹോട്ടലില്‍ വെച്ച് ഡോ. സെ ന്‍ പിയുഷ് ഗുഹയെ സന്ദര്‍ശിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെ ന്നുള്ള ഹോട്ടലുട്മയുടെയും മാനേജരുടെയും മൊഴി കോടതി തള്ളിക്കളയുകയായിരുന്നു. 'സന്യാലില്‍ നിന്നുള്ള കത്തുകള്‍ ബിനയെക് സെന്നാണ് തന്നെ എല്പ്പിച്ചതെന്നു ഗുഹ പോലീസി നോട് പറയുന്നത് കേട്ടതായി' അനില്‍കുമാര്‍ സിംഗ് എന്ന ചെറുകിട കച്ചവടക്കാരന്റെ മൊഴിയാണ് കോടതി മുഖവിലക്കെടു തിട്ടുള്ളത്.അറസ്റ്റു നടന്നതിനു ശേഷമാണ് താന്‍ എത്തിയ തെന്നും അനില്‍കുമാര്‍ സിംഗ് സമ്മതിക്കുന്നുണ്ട്.
മറ്റൊരു പ്രധാന തെളിവായി പ്രോസിക്യുഷന്‍ കണ്ടെത്തുന്നത് സെന്നിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന ഒരെഴുത്താണ്. തങ്ങള്‍ക്കു പിന്തുണ നല്‍കിയതിനു നന്ദി അറിയിച്ചുകൊണ്ട് മാവോയിസ്റ്റ് നേതാവ് ബിനയെക് സെന്നിനു എഴുതിയതായി പറയുന്ന ടൈപ്പ് ചെയ്ത കത്തില്‍ ഒരു ഒപ്പുപോലുമില്ല. വീട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലാ രേഖകളിലും താനും സേര്‍ച്ച് നടത്തിയ പോലിസുദ്യോഗ്സ്ഥനും ഒപ്പ് വെച്ചിരുന്നെനും അവയെല്ലാം സീല്‍ ചെയ്യ പ്പെടാതെ ഒരു പേപ്പര്‍ ബാഗിലാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും ബിനയെക് സെന്‍ പറയുന്നു. മറ്റു രേഖകള്‍കൊപ്പം നേരത്തെ കോടതിയില്‍ സൂക്ഷിച്ച്ചവയില്‍ ഉള്‍പ്പെടാതിരുന്ന പിന്നീട് പ്രത്യക്ഷപെട്ട 'തെളിവാണ് കോടതിക്ക് നിര്‍ണ്ണായകമായത്.
മറ്റൊരു പ്രധാന തെളിവായി പ്രോസിക്യുഷന്‍ കണ്ടെത്തുന്നത് സെന്നിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന ഒരെഴുത്താണ്. തങ്ങള്‍ക്കു പിന്തുണ നല്‍കിയതിനു നന്ദി അറിയിച്ചുകൊണ്ട് മാവോയിസ്റ്റ് നേതാവ് ബിനയെക് സെന്നിനു എഴുതിയതായി പറയുന്ന ടൈപ്പ് ചെയ്ത കത്തില്‍ ഒരു ഒപ്പുപോലുമില്ല. വീട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലാ രേഖകളിലും താനും സേര്‍ച്ച് നടത്തിയ പോലിസുദ്യോഗ്സ്ഥനും ഒപ്പ് വെച്ചിരുന്നെനും അവയെല്ലാം സീല്‍ ചെയ്യ പ്പെടാതെ ഒരു പേപ്പര്‍ ബാഗിലാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും ബിനയെക് സെന്‍ പറയുന്നു. മറ്റു രേഖകള്‍കൊപ്പം നേരത്തെ കോടതിയില്‍ സൂക്ഷിച്ച്ചവയില്‍ ഉള്‍പ്പെടാതിരുന്ന പിന്നീട് പ്രത്യക്ഷപെട്ട 'തെളിവാണ് കോടതിക്ക് നിര്‍ണ്ണായകമായത്.
സെന്നിനെ പോലൊരു നിസ്വാര്‍ത്ഥ സേവകന് അദ്ദേഹം ചെയ്ത് ശരികള്‍ക്ക് ചാര്‍ത്തിക്കൊടുത്ത വിശിഷ്ടോപഹാരമല്ലേ രാജ്യദ്രോഹക്കുറ്റം. സെന്‍ ശരികള്‍ ചെയ്തിരിക്കുന്നു, ശിക്ഷ അനുഭവിച്ചേ മതിയാകൂ. റായ്പൂര്‍ സെഷന്‍സ് കോടതി ഈ വിധിയിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്? ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അഴിമതി രാജമാരും രാഡി യമാരും ഇപ്പോഴും പുറത്തു നില്‍ക്കുമ്പോള്‍ അഴികള്‍ക്കുള്ളി ലാക്കേണ്ടത് സെന്നിനെ പോലെയൊരു മനുഷ്യസ്നേഹിയെ തന്നെ .ഇതാണ് പുതിയ നീതിശാസ്ത്രം.ഈ നീതി അനീതിയാണെന്ന് കരുതുന്നവരാണ് ഏറെയും.അവര്‍ പ്രതികരിക്കുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട് ഈ വിധിക്കെതിരെ,രാജ്യത്തെ നീതിപീഠ ത്തിനു മുന്നില്‍ ഇനിയും തകര്‍ന്നിട്ടില്ലാത്ത വിശ്വാസത്തോടെ .



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ