2015 ജൂലൈ 15, ബുധനാഴ്‌ച

ഞാനും ഒരു തീര്‍ഥാടനത്തിലാണ്

തുറക്കാന്‍ ശ്രമിക്കുംതോറും
ചേര്‍ന്നടയുന്ന വാതിലുകള്‍
നടക്കും തോറും
വഴി മുട്ടുന്ന വീഥികള്‍
അടുക്കുംതോറും അകലുന്ന ചക്രവാളങ്ങള്‍
ഇനിയെന്നാണെനിക്കായ്
ഒരു വഴി തെളിഞ്ഞു കിട്ടുന്നത്? 
ശൂന്യമായോരോതാളും
കാലം പിഴുതെറിയുന്നതെത്ര നിര്‍വികാരതയോടെയാണ്.
പിന്നീട് ,
ഈ ഭൂമിയില്‍
ഞാനും ജീവിച്ചിരുന്നെന്നു
എങ്ങനെയാണ് ഞാന്‍
നിങ്ങളോട്   പറയുന്നത്?

2012 നവംബർ 1, വ്യാഴാഴ്‌ച

തളര്‍ത്താനാകാത്ത പോരാട്ട വീര്യം




ഇറോം ഷര്‍മിള
  

     അത്യപൂര്‍വമായ  ഒരു    സഹനസമരത്തിന് ഇന്നേയ്ക്ക് നവം:2നു    പന്ത്രണ്ടു വര്ഷം പൂര്‍ത്തിയാകുന്നു .സ്വന്തം ജനതയുടെ  ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി  നവംബര്‍  2000-ല്‍  സുരക്ഷാ സേനയുടെ  'പ്രത്യേകാധികാര നിയമ'  ത്തിനെതിരെ നിരാഹാര  സമരം  ആരംഭിക്കുമ്പോള്‍  ഇറോം   ശര്‍മ്മിളയെന്ന  മണിപ്പൂരി    യുവതിയ്ക്ക് പ്രായം   ഇരുപത്തിയെട്ട്. ഒരു   യുവതിയുടെ  സാധാരണ  ജീവിതപരിസരത്തിലൂടെ സ്വസ്ഥമായി   നടക്കേണ്ടതിനു   പകരം  അസാധാരണവും അതിതീക്ഷ്ണവുമായ സമരമാര്ഗ്ഗത്ത്തില്‍ ഇറോം സ്വയം     സമര്‍പ്പിച്ച്ചതെന്തു കൊണ്ടായിരുന്നു ? മണിപ്പൂരിന്റെ    ഭൂത -വര്‍ത്തമാന കാല  വിശേഷങ്ങളിലാണ്  ഈ ചോദ്യത്തിനുള്ള മറുപടിയുള്ളത്

 2000   നവം  ഒന്നിന്  ഇംഫാലിലെ മാലോം പട്ടണത്തില്‍ നടന്ന കൂട്ടക്കൊലയ്ക്ക്   ശേഷം നവം .രണ്ടിനാണ്     ഇറോം ഷര്‍മിള നിരാഹാരം തുടങ്ങിയത് .
നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്ത് ഇരോമിനെ അറിയുന്നവര്‍ നന്നേ ചുരുങ്ങും .മാധ്യമങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വര്‍ണ്ണ ക്കാഴ്ച്ചകള്‍ക്കിടയില്‍ ഇക്കാലത്തിനിടെ , ഓര്‍മ്മിച്ച്ചെടുക്കാവുന്ന ഒരു മുഖം പോലുമായില്ല ഇറോം ശര്‍മ്മിളയെന്ന യഥാര്‍ത്ഥ പോരാട്ടക്കാരി .  കാശ്മീരിലും  മനിപ്പൂരടക്കമുള്ള  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും  വര്‍ഷങ്ങളായി   നിലവിലുള്ള,  ഏറെ വിമര്‍ശന വിധേയമായ    സുരക്ഷാ   നിയമമാണ് AFSPA .  ദശകങ്ങളായി നിലനില്‍ക്കുന്ന 'പ്രത്യേകാധികാര നിയമം' (അഫ്സ്പ- AFSPA   ) കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ്  ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാതെ ആരുടേയും വീടും സ്വത്തും   അധീനപ്പെടുത്തി തെരച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം.പക്ഷെ, അനീതി നടന്നുവെന്നാല്‍   'അഫ്സ്പ'    6 -വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതിയില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാനുള്ളത്  . എത്ര    അനീതി  ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷിക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരില്‍ വളരാന്‍ ഇത് കാരണമായി. .


 സുരക്ഷാ സേനയ്ക്ക് ജനങ്ങളുടെ മേല്‍ അമിതാധികാരങ്ങളാണ്  ഇതു  നല്‍കിയത് ..ഈ കരിനിയമമുപയോഗിച്ചു സുരക്ഷാ സേന വ്യാപകമായ തോതില്‍ ജനങ്ങളുടെ പൌരാവകാശങ്ങളെ ചവിട്ടിമെതിച്ചു .സ്ത്രീകളോട് സുരക്ഷാ സൈനികര്‍  നീചവും നിന്ദ്യവുമായ രീതിയിലാണ് പെരുമാറിയത് .തീവ്രവാദികളെന്നു   മുദ്രകുത്തി നിരപരാധികളായ മണിപ്പൂരി   യുവാക്കളെ കൊലപ്പെടുത്തി . ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ,.ക്രൂരമായ പീഡന മുറകള്‍ക്ക് ശേഷമുള്ള കസ്റ്റഡി മരണങ്ങള്‍ ,ആവര്‍ത്തിക്കപ്പെടുന്ന  അപ്രത്യക്ഷമാകലുകള്‍ തുടങ്ങിയവ നിരന്തരം അരങ്ങേറിക്കൊണ്ടിരുന്ന മണിപ്പൂരിലെ പരിതാപകരമായ അവസ്ഥയിലാണ്  അഫ്സ്പ  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌  ഇറോം ശര്‍മ്മിള നിരാഹാരസമരം ആരംഭിച്ചത് . 



 അല്പം മുന്‍പ് ,  ഇവിടെ ഹസാരെ -രാംദേവ്   നിരാഹാര സമരങ്ങള്‍  ജനങ്ങളും മാധ്യമങ്ങളും     ആഘോഷമാക്കി .വെറും രണ്ടാഴ്ച കൊണ്ടാണ്  ഹസാരെ ടീമിന്റെ അഴിമതി വിരുദ്ധ  സമരത്തിലെ ആവശ്യങ്ങള്‍ അന്ഗീകരിച്ചുകൊണ്ട്  ഗവ : വിഞ്ജാപനമിറക്കിയത് .  അഴിമതിക്കെതിരെയുള്ള  ജനരോഷം പ്രകടമാക്കേണ്ടതും  അതൊരു ശക്തിയായ്  തിരിച്ചറിയപ്പെടെണ്ടതുമാണ്  .അത്രയും നല്ലത് .പക്ഷേ,  ഇതുകൊണ്ടൊന്നും അഴിമതി   തുടച്ചുനീക്കാമെന്നു  ഒറ്റയടിയ്ക്ക്     നാം കരുതേണ്ടതില്ല. 
 രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെയുള്ള ആരോപണ -പ്രത്യാരോപണങ്ങളായി എത്ര  അഴിമതിക്കഥകള്‍ കേള്‍ക്കുന്നു .  .ഇപ്പോഴിതാ  കേജ്റി വാള്‍    രാഷ്ട്രീയ -വ്യവസായ രംഗത്തെ പ്രമുഖര്‍ക്കെതിരെ  വന്‍കൊടുങ്കാറ്റുകള്‍ തന്നെ അഴിച്ചു വിടുന്നു . തീര്‍ച്ചയായും  ഇത് ശുഭകരമായ  ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്    നമുക്ക്  പ്രതീക്ഷിക്കാം.     അതേസമയം  , എന്ത് കൊണ്ട്  ഇരോമിന്റെ നിരാഹാര സമരം  ഇത്രയും വര്‍ഷങ്ങള്‍ക് ശേഷവും  ഭരണകൂടം  അവഗണിക്കുന്നു ?     ആഘോഷങ്ങളും   ആരവങ്ങളുമില് ലാത്ത  ഈ സഹനസമരത്തെ     പിന്തുണയ്ക്കാനും ഏറെറടുടുക്കാനും  മാധ്യമങ്ങള്‍ക്കും   ഒട്ടും താല്പര്യമില്ല. 


 ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് അഫ്സ്പ  പിന്‍വലിക്കുന്നതിന്റെ  സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ നിയമിച്ച  ജസ്റ്റിസ്  ജീവന്‍  റെഡഡി കമ്മിഷന്‍ അഫ്സ്പ യെന്ന സുരക്ഷ നിയമം പിന്‍വലിക്കണമെന്നും  പകരം മനുഷ്യപറ്റുള്ള   മറ്റൊരു  നിയമം   നടപ്പിലാക്കണമെന്നുമുള്ള    ശിപാര്‍ശയോടെ 2005 -  ല്‍      റിപ്പോര്‍ട്ട്   സമര്‍പ്പിച്ചു . പക്ഷേ,  ശിപാര്‍ശയിന്മേല്‍  പിന്നീടു  നടപടിയൊന്നുമുണ്ടായില്ല  .  മണിപ്പൂരി      ജനതയും     രാജ്യത്തെ   പൌരാവകാശ പ്രവര്‍ത്തകരും     അഫ്സ്പ ക്കെതിരെ  ഉന്നയിച്ച ശക്തമായ      എതിര്‍പ്പിന്റെയും  സമ്മര്‍ദ്ദങ്ങളുടെയും  ഫലമായി    കുറച്ചു      മുന്‍പ്    'അഫ്സ്പ' പിന്‍വലി ച്ചേക്കുമെന്ന സൂചനകള്‍    ആഭ്യന്തര  മന്ത്രാലയം   നല്‍കിയിരുന്നു   


 ഇക്കഴിഞ്ഞ   സെപ്ടംബരില്‍   രണ്ടു പൊതു താല്പര്യ ഹര്‍ജികളാണ്  സുപ്രീം  കോടതിയില്‍  അഫ്സ്പക്കെതിരെ  സമര്‍പ്പിക്കപ്പെട്ടത് .  കഴിഞ്ഞ  മുപ്പതു          വര്‍ഷത്തിനിടെ   1528    പേര്‍      മണിപ്പൂരില്‍  വ്യാജ      ഏറ്റുമുട്ടലുകളില്‍  കൊല്ലപ്പെട്ടതായി  ഹരജിയില്‍    പറയുന്നു .  കേന്ദ്രത്തെയും  സുരക്ഷാ സേനയും   കുറ്റപ്പെടുത്തുന്ന   ഈ ഹരജി     അതീവ ഗൌരവ  തോടെയാണ്‌  കാണുന്നതെന്ന് സുപ്രീം കോടതി  വ്യകതമാക്കി  ഒടുവിലായി ,അഫ്സ്പ  പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട്‌     മണിപ്പൂരിലെ   മുന്‍  ആരോഗ്യ      വകുപ്പ്      ഡയരക്ട്ടരായിരുന്ന   ഡോ. സുരേഷ് സിംഗ്  സമര്‍പ്പിച്ച    ഹര്‍ജി  പരിഗണിച്ച്     ഇക്കാര്യത്തില്‍ പ്രതികരണം  തേടി   കേന്ദ്രത്തിനും  മണിപ്പൂര്‍  സര്‍ക്കാരിനും   സുപ്രീം കോടതി  നോടീസ്   അയച്ചിരിക്കുകയാണ് .



      അഫ്സ്പ ക്കെതിരെയുള്ള ഈ നീണ്ട പോരാട്ടത്തില്‍       സുപ്രീം കോടതിയുടെ  ഇടപെടലില്‍   മനുഷ്യാവകാശ  പ്രവര്‍ത്തകര്‍ക്കും  മണിപ്പൂരിലെ   ജനങ്ങള്‍ക്കും  ഏറെ പ്രതീക്ഷയാണുളളത്‌ .  ഒരു ജനതയുടെ  ജീവിക്കാനുള്ള  അവകാശ സമരവും  ഇരോമിന്റെ നിശ്ശബ്ദ        വിപ്ളവവും  ഒടുവില്‍ വിജയിക്കും      . ഉള്ക്കരുത്താര്‍ന്ന യഥാര്‍ത്ഥ     പോരാട്ടങ്ങള്‍    ലക്ഷ്യം   കാണാതിരിക്കില്ല ,അല്പം വൈകിയാണെങ്കിലും ..        

2011 ഏപ്രിൽ 19, ചൊവ്വാഴ്ച

ബിനായക് സെന്‍ ജയില്‍ മോചിതനായി



ഒടുവില്‍  പാവങ്ങളുടെ     ഡോക്ടര്‍  ജയില്മോചിതനായി. ഏപ്രില്‍ 15 നാണ്    സുപ്രീം    കോടതി ബിനായെക് സെന്നിനു  നിരുപാധികജാമ്യമനുവ ദിച്ചത്.  സെഷന്സ് ജഡ്ജി ബി .പി വര്മയുടെ നിര്ദ്ദ പ്രകാരം  വ്യക്തിഗത ബോണ്ടും 50 ,000 രൂപ ജ്യാമതുകയും നല്കി  ഏപ്രില്‍ 18  നു   തിങ്കളാഴ്ച യാണ്   ഡോക്ടര്‍.സെന്റായ്പൂര്‍ സെന്ട്രല്‍  ജയിലില്‍ നിന്ന് മോചിതനായത്.



 നക്സല്ബന്ധമാരോപിച്ചു 2007  മേയിലാണ് ബിനായക് സെന്‍ അറ സ്റ്റിലാകുന്നത്. രണ്ടു  വര്‍ഷത്തി നു ശേഷം  മെയ്‌   2009 -ല് സുപ്രീം കോടതി സെന്നിനു ജ്യാമ്യം നല്‍കി. ഡിസംബര്‍  2010   ലാണ് പിയുഷ് ഗുഹയ്ക്കും നാരായണ്സന്യാലിനുമൊപ്പം   റായ്പൂര്‍ സെഷന്‍സ് കോടതി രാജ്യദ്രോഹ ക്കുറ്റത്തിനു സെന്നിനെ  ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്.   കാല്‍ നൂറ്റാണ്ടില
ധികമായി   രാജ്യത്തെ  പാവപ്പെട്ടവര്ക്കും പൌരന്മാരുടെ അവകാശങ്ങള്ക്കും 
വേണ്ടി പൊരുതുന്ന  പ്രശസ്ത ശിശു രോഗ വിദഗ്ധനാണ് ബിനായക്   സെന്‍. ചട്ടിസ്ഗട്ടിലെ ഗോത്രവര്ഗ്ഗക്കാര്ക്കും ഖനി തൊ ഴിലാളികല്ക്കുമിടയി ലാണ് ഡോസെന്നിന്റെ സേവന  മേഖല .വളരെ താഴ്ന്ന ജീവിത സാഹ
ചര്യങ്ങള്‍  നിലനില്ക്കുന്ന  ചട്ടിസ്ഘട്ടില് ‍ നക്സല്‍ ഭീഷണി വ്യാപകമാണ്. ഭീഷണി അടിച്ചമര്ത്താന്‍  2005 -ല്‍      സര്ക്കാര്‍  സ്പോണ്സര്‍  ചെയ്ത   'സല്വാ ജൂദമെന്ന   ജനകീയ സേനയുടെ   അതിക്രമങ്ങള്ക്കെതിരെ  രംഗ ത്ത് വന്നതാണ് ചതീസ്ഗടിലെ ബി ജെ  പി സര്ക്കാര് ‍ ബിനായക് സെന്നിനെ തിരെ തിരിയാന്‍ കാരണമായത്‌ .പൌരാവകാശ സംഘടനയുടെ (PUCL )  ദേശീ
 വൈസ് പ്രസിഡന്റെന്ന നിലയില്‍ സല്വാ ജൂടമിന്റെ അതിക്രമങ്ങളെക്കുറി
ച്ച്    മറ്റു ദേശീയ മനുഷ്യാവകാശ സംഘടനകള്ക്കൊപ്പം വിശദമായ അന്വേഷണം
 നടത്തി റിപ്പോര്ട്ട്‌ പ്രസിദ്ധീകരിച്ചു.സെന്നിനെതിരെ കള്ളക്കേസുണ്ടാക്കുകയാ
യിരുന്നു ചതിസ്ഘട്ദ് സര്ക്കാര്‍.വ്യക്തമായ തെളിവില്ലതെയാണ്  തന്നെ ശിക്ഷി
ച്ചതെന്നു വ്യക്തമാക്കി സെന്‍ ചടിസ്ഘദ്  ഹൈ ക്കോടതിയെ സമീപിച്ചിരുന്നു .
പക്ഷേ കോടതി ഹര്ജി തള്ളി .അതിനെ തുടര്ന്നാണ്‌ ജ്യാമ്യമനുവദിക്കനമെന്നാ
വശ്യ്പെട്ടു സുപ്രീം കോടതിയില്‍ ഹര്ജി നല്കിയത്.  രാ ജ്യദ്രോഹക്കുറ്റം  ചുമ
ത്താന്‍ പര്യാപ്തമല്ലെ ന്നും അതിനാല് ‍ സെന്നിനു നിരുപാധിക  ജ്യാമ്യ മനുവദി ക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.   
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്ക്കും കുത്തിതറക്കുന്ന ചോദ്യങ്ങള്ക്കും മുന്നില്‍ ഛത്തീസ്ഗഡ് സര്ക്കാരിന്റെ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമായി .ബിനായക് സെന്‍ ഒരു പക്ഷേ, നക്സല്‍ അനുഭാവി   ആയേക്കാമെന്നും  എങ്കില്‍  പോലും  അത് ദേശദ്രോഹക്കുറ്റമാകുന്നില്ലെന്നും ജസ്റിസ് . ഹര്ജിത് സിം ഗ്  ബേദി ,   ജസ്റ്റിസ്    ചന്ദ്രമൌലി കുമാര്‍പ്രസാദ് എന്നിവരടങ്ങുന്ന ബെഞ്ച്‌ നിരീക്ഷി
ച്ചു.    സര്ക്കാരിന് വേണ്ടി അഡ്വ .യു .ലളിത് സെന്നിനെതിരെ ചാര്ത്തിയ കുറ്റ
ങ്ങള്‍  വീണ്ടും  ന്യായീകരിക്കാന്‍  ശ്രമിച്ചപ്പോള്‍ 'മിസ്റ്റര്‍ ലളിത്നാം ഒരു ജനാധി പത്യ  രാജ്യത്താണ് ജീവിക്കുന്നതെന്നതെന്ന് ഓര്ക്കണമെന്നാ'യിരുന്നു കോ ടതി
യുടെ മറുപടി .  സെന്നിന്റെ വീട്ടില്‍ നിന്ന്   നക്സല് ‍ ലഘു   ലേഖകളും സാഹിത്യങ്ങളും ‍ കണ്ടെടുത്തുവെന്നു  വാദിച്ചപ്പോള്‍  സമൂഹത്തില്‍  എല്ലാ തരം  ലഘു ലേഖകളും    വിതരണം  ചെയ്യപ്പെടുമെന്നും  അവ  നമ്മുടെ  കൈ കളിലെത്തുമെന്നും അതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയാക്കാമോയെന്നു  കോടതി ചോദിച്ചു. ഗാന്ധിജിയുടെ  ജീവചരിത്രം  വീട്ടില്‍  സൂക്ഷിക്കുന്ന വരൊക്കെ    ഗാന്ധിയന്മാ രാകുമോ  എന്നായിരുന്നു  ജസ്റ്റിസ് സി. കെ.പ്രസാദി ന്റെ ചോദ്യം .


  റായ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പൌരാവകാശ  പ്രവര്‍ത്തകകര്  ശക്തമായ      പ്രചാരങ്ങള്‍       നടത്തിയിരുന്നു.   ജനാധിപത്യ
 വിശ്വാസികള്‍    രാജ്യവ്യാപകമായി പ്രതിഷേധിചിരുന്ന്നു  . കൂടാതെ  അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യാ ഗവ:മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നാല്പതോളം നോബല്‍ സമ്മാന ജേതാക്കളും സെന്നിന്റെ മോചനത്തിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടിരുന്നു. 

ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷമാണിതെന്നു  പ്രൊഫ: ഇലിന സെന്‍ സുപ്രീം കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതി കരിച്ചു.  സെന്നിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരുടെ യും കഠിന ശ്രമത്തിന്റെ ഫലമാണ് ഈ കോടതി വിധിയെന്ന് മകള്‍ അപരാജിത സെന്‍ പറഞ്ഞു.  ചതിസ്ഗടിലെ ജനങ്ങളില്‍ പകുതിലേറെ  പേരും പട്ടിണിയിലാണ്,  സമൂഹത്തിലെ   ഏറ്റവും   വലിയ അക്രമം  ഈ ഘടനാ പരമായ    അക്രമമാണെന്നും  ഈ അടിസ്ഥാന പ്രശ്നത്തെ ഫലപ്രദമായി നേരിടെണ്ടതുന്ടെന്നും       ജയില്‍ മോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി  നായക്  സെന്‍ പറഞ്ഞു. 'ഘടനാ പരമായ  അക്രമം'    ഇല്ലായ്മ  ചെയ്താലേ   നക്സല്‍ അതിക്രമങ്ങള്‍  നേരിടാനാവൂ.പട്ടിണി   സ്ഥിരമായി നിലനില്‍ക്കുന  ഒരു സമൂഹത്തില്‍  നിന്നുകൊണ്ട്  എങ്ങനെയാണ്   നക്സല്‍ ഭീഷണി  അടക്കമുള്ള    പ്രശ്നങ്ങളെ   കൈകാര്യം ചെയ്യുകയെന്ന്   ഡോ. സെന്‍ ചോദിച്ചു .

ഇന്ത്യന്‍ പീനല്‍    കോഡിന്റെ (1860 )     ഭാഗമല്ലാതിരുന്ന ഈ നിയമം  പിന്നീട്  കൂട്ടിചേര്‍ക്കപെട്ടതാണ്.   അധിനിവേശ ജനതയെ  കൈകാര്യം ചെയ്യാന്‍   കോളനി ഭരണകാലത്ത് ,ചുട്ടെടുത്ത നിയമമാണ് 124 -A   (രാജ്യദ്രോഹം ). ഈ നിയമമാണ്   സ്വത്രന്ത്ര ഭാരതത്തിലെ ഭരണകൂടങ്ങള്‍ ഇന്നും സ്വന്തം പൌരന്മാര്‍ക്കു നേരെ    പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന്  പൌരന്മാര്‍ രാജ്യത്തെങ്ങും  ഈ നിയമം    മൂലം    അന്യാ യമായി  തടവ്‌ ശിക്ഷ   അനുഭവിച്ചുകൊണ്ടിരിക്കയാണ്.എതിര്‍സ്വരങ്ങള്‍  ഇല്ലാതാക്കാന്‍   ഭരണകൂടങ്ങള്‍  ഉപയോഗിക്കുന്ന   കലാഹരണപ്പെട്ട   ഇത്തരം കരി നിയമങ്ങള്‍  പുനപരിശോധനക്ക്  വിധേയമാക്കേണ്ടതുണ്ട്.

 സെന്നിനു ജ്യാമ്യമനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെക്കു റിച്ച്  മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ I P C 124-A(Law of  sedition)    നിയമം പുനരാലോചന നടത്തി പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി
വീരപ്പ   മൊയ് ലി   യുടെ പ്രസ്താവന    ഇക്കാര്യത്തില്‍   പ്രതീക്ഷക്കു   വക  നല്‍കുന്നു.    സെന്നിനു ജ്യാമ്യമനുവദിച്ചു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ   ശ്രദ്ധേയവും  ഐ .പി .സി (124 -A ) വകുപ്പ് പ്രകാരം അന്യായമായി തടവ്‌ ശിക്ഷ അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമുളവാക്കുന്നതാണ്.  


2011 മാർച്ച് 6, ഞായറാഴ്‌ച

അമേരിക്കയും മധ്യ-പൌരസ്ത്യ വിപ്ലവങ്ങളും



  മധ്യ  പൌരസ്ത്യ മേഖലയിലും   മഗ് രിബി ദേശ ങ്ങളിലും  അലയടി ക്കുന്ന  ജന കീയ പൊരാട്ട ങ്ങള്‍  ജനാ ധിപത്യത്തിന്റെ കാവലാളു കളായി നടിച്ചു   അവയെ ലജ്ജ യി ല്ലാതെ താങ്ങിനി ര്‍ത്തുന്ന പാശ്ചാത്യ ശ്കതികളെ    ഏറെ   .അങ്കലാപ്പിലാക്കിയിട്ടുണ്ട്.സേച് ചാധിപതികളോടൊപ്പം ലോകത്തെ വന്ശക്തികള്‍ കൂടി യാണ് ഈ  കൂട്ടുകച്ചവടത്തിന്റെ     ഗുണഭോക്താക്കള്. മധ്യപൌരസ്ത്യ മേഖലയിലാണെങ്കില്‍  ഒതുക്കിവക്കാനാകാത്ത താല്പര്യങ്ങളാണ് അമേരിക്കക്കുള്ളത്.  



 ബഹറിനിലും യെമനിലും   ലിബിയയിലും പ്രതിഷേധങ്ങള്‍ക്ക് ശക്തി കൂടി വരികയാണ് .    രൂപപ്പെട്ടു വന്നിട്ട്ടുള്ള   പുതിയ സാഹചര്യങ്ങളില്‍,  ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണചു    വര്‍ഷങ്ങളായി ചങ്ങാത്തം കൂടികൊണ്ടിരിക്കുന്ന എകാധിപതിക ളെ പിണക്കാനും   വയ്യ; '  ജനാധിപത്യത്തിന്റെ സംരക്ഷകരെ'ന്ന നിലയില്‍ അന്താ രാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ ജനകീയ മുന്നേ റ്റങ്ങളെ അവഗണിക്കുന്ന നിലപാടെടുക്കാനും വയ്യാതെ വല്ലാ ത്തൊരു ധര്‍മസങ്കടതിലാകുന്നു അമേരിക്ക ചില നേരങ്ങളില്‍. ഇറാനിലെ  പ്രതിഷേധങ്ങളെ  ശക്തമായി പിന്തുണയ്ക്കുന്ന ഒബാമ ദിവസങ്ങ ള്‍ക്ക്മുന്‍പ് അതെയവസരതിലുണ്ടായ ബഹറി നിലെ 'പേള്‍ സ്കൊ യര്‍'  അടിച്ചമര്‍തലുകളോട്  പ്രതികരിക്കു മ്പോള്‍ ഇങ്ങനെ പറയുന്നു.''ഓരോ രാജ്യവും വ്യത്യസ്തമാണ്, ഓരോ രാജ്യത്തിനും അതിന്റേതായ പാരമ്പര്യമുണ്ട് ,അവരുടെ ജനതയെ എങ്ങനെ ഭരിക്കണമെന്ന് അമേരിക്കക്ക് ആജ്ഞാ പിക്കാന്‍ കഴിയില്ല '' .പറയു ന്നത് അമേരിക്കന്‍ പ്രസിഡണ്ടായതു കൊണ്ട്,   ഒരുവേള  നമുക്കിത് കേള്‍ക്കുമ്പോള്‍  ഫലിതമായി തോന്നിയേക്കാം.പക്ഷേ ,വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം കാണി ക്കാറുള്ള ബാരക് ഒബാമയുടേതാണ്  മരവിച്ചു ആത്മാവില്ലാത്ത  ഈ ശബ്ദങ്ങള്‍.  വ്യക്തമായ നിലപാടുകളില്ലാത്തതിനാല്‍ പുറത്തു വരുന്ന പൊള്ളയായ വാക്കുകളാണിത്.സൗദി അറേബ്യ പോലെ തന്നെ അമേരിക്കയുടെ പ്രധാന സഖ്യ  കക്ഷിയാണ് ബഹറൈന്‍ . മേഖലയിലെ        അമേരിക്കയുടെ  സുപ്രധാന നേവല്‍ ബേസുകളിലോന്നു (fifth fleet)
ബഹരൈനിലാണുള്ളത്. 'അല്‍ ഖുഇദ' ക്കെതിരെയുള്ള പോരാട്ടത്തില്‍  മിഡില്‍ ഈസ്റ്റിലെ   പ്രധാന പങ്കാളിയാണ് യെമന്‍.  പ്രഖ്യാപിത  ശത്രുവായ  ഇറാന്റെ  കാര്യത്തില്‍ പക്ഷേ,
  അമേരിക്കക്ക്  ചാഞ്ചാട്ടങ്ങളില്ല.വളരെ വ്യക്തമാണ്  പ്രതികരണങ്ങള്‍. മേഖല യില്‍ കൂടുതല്‍ മോശമായ അവസ്ഥകളെ അഭിമുഖീകരിച്ചു കൊണ്ട് അമേരിക്കക്ക് ഇനിയും പ്രതികരിക്കേണ്ടി വന്നേക്കാം.ഒരു കാര്യം വ്യക്തമാണ്; ഭരണാധികാരം പാരമ്പര്യ സ്വത്താക്കി അനുഭവിച്ചു പോരുന്ന എകാധിപതികളെ തലോടി ക്കൊണ്ട് അമേരിക്കക്കിനിയും ലോകത്തിനുമുന്നില്‍ ജനാധിപത്യ ത്തെക്കുറിച്ച് സംസാരിക്കാനാവില്ല.തീര്‍ച്ചയായും വന്‍ ശക്തികള്‍ രണ്ടിലൊന്ന് തീരുമാനിക്കേണ്ടതുണ്ട്.ഒന്നുകില്‍ തങ്ങളുടെ താല്‍പ ര്യങ്ങളുടെ സംരക്ഷണം അല്ലെങ്കില്‍ ന്യായമായ അവകാശങ്ങ ള്‍ക്ക് വേണ്ടി   പൊരുതുന്നവരുടെ ജനാധിപത്യവല്‍ക്കരണം ; ഇതിലേതാണ്  മുഖ്യം ? ഈജിപ്തിലെ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തില്‍ മുബാറക് ഭരണകൂടം സുസ്ഥിരമാണെന്നഭിപ്രായപ്പെട്ട അമേരിക്കയെക്കൊണ്ട് പടിപടിയായി മാറ്റിപ്പറയിപ്പിച്ചു ഈജി പ്ഷ്യന്‍ ജനത.മേഖലയിലെ കൂട്ടാളിയായ മുബാരകിനെ നിലനി ര്‍ത്തണമെന്ന് തന്നെയായിരുന്നു അമേരിക്കയുടെ ഉള്ള്ളിരിപ്പ്. ജനകീയ പ്രതിഷേധം ശക്തിയാര്‍ജ്ജിക്കുന്നതിനനുസൃതമായി  അമേരിക്കയുടെ പ്രതികരണങ്ങളും വ്യത്യസ്തമായി.     പ്രതിരോധിക്കാനാകാത്ത  
പ്രവാഹം പോലെ അലയടിക്കുന്ന മധ്യ പൌരസ്ത്യ 
 വിപ്ലവ ങ്ങളിലൂടെ അമേരിക്കയും മറ്റു വന്‍ശ ക്തികളും  തിരിച്ചറി വിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുകയാണിവിടെ.
   
ദശാബ്ദങ്ങള്‍ പിന്ന്ട്ടിട്ടും പലസ്തീന്‍  പ്രശ്നം അഴിയാക്കുരുക്കായ് നിലനില്‍ക്കുന്നതില്‍, ഇസ്രയേലിനെ അന്യായമായി പിന്തുണ യ്ക്കുന്ന  അമേരിക്കക്കും പങ്കുണ്ട്.അധിനിവേശ പ്രദേശങ്ങ ളിലെ  ജൂത   അധിവാസ കേന്ദ്രങ്ങളുടെ  നിര്‍മ്മാണം നിയമ വിരു ദ്ധമായി പ്രഖ്യാപിക്കുന്ന യു .എന്‍ പ്രമേയം      അമേരിക്ക വീറ്റോ ചെയ്തതിലെത്തി  നില്‍ക്കുന്നു   'പ്രശംസനീയമായ' അമേരിക്കന്‍ ഇടപെടല്‍.പുതിയ വിപ്ലവങ്ങളുടെ പാശ്ചാത്തലത്തില്‍ അമേരി ക്കയും അറബ്  രാജ്യങ്ങളും തമ്മിലുള്ള  ബന്ധത്തില്‍   വിപ്ലവാത്മ കമായ മാറ്റങ്ങള്‍ക്കു വഴി വെച്ചേക്കാമെന്നാണ്  നിരീക്ഷകര്‍  അഭിപ്രായപ്പെടുന്നത്. 
 

2011 മാർച്ച് 4, വെള്ളിയാഴ്‌ച

മുല്ലപ്പൂ വിപ്ലവത്തിന്റെ സൌരഭത്തില്‍...

തുനീഷ്യയില്‍   ഈയിടെ വിടര്‍ന്ന മുല്ലപ്പൂക്കള്‍ക്ക്‌      അസാധാരണ മായ സൌരഭമുണ്ടോ?  വിപ്ലവ വീര്യത്തോടെ  ഉണ്ടെന്നു പറയുന്നു, മധ്യ-പൌരസ്ത്യ മേഖലയിലും  വടക്കേ ആഫ്രിക്കയിലും     ദശാബ്ദങ്ങളായി  സേച് ചാധിപത്യതിന്റെ തടവറയില്‍ കഴിയുന്ന ജനതയുടെ പുതിയ തലമുറ.തുനീഷ്യന്‍ ദേശീയ പുഷ്പമാണ്‌  മുല്ല. അപൂര്‍വ സൌരഭമുള്ള  ഈയിനം  മുല്ലപ്പൂക്കള്‍   ഇനിയെവിടെയെ ല്ലാം വിരിയുമെന്ന്   ലോകം ഉല്‍കണ്ഠയോടെ വീക്ഷിക്കുകയാണി പ്പോള്‍.ജനാഭിലാഷ ങ്ങള്‍ ഒട്ടും  വകവെക്കാതെ, പൌരാവകാശങ്ങ ള്‍  ചവിട്ടിയരച്ച്ചു കൊണ്ട്  ആയുസ്സുതീരുവോളം അധികാരത്തില്‍ അള്ളിപ്പിടിചിരി ക്കാമെന്നു കരുതിയ  സേചഛാധിപതികള്‍ക്കെ തിരെയുള്ള ജനകീ യ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലാണിപ്പോള്‍  അറബ് -മുസ്ലിം രാജ്യ ങ്ങള്‍.സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഭരണ കൂട  വിരുദ്ധ പ്രക്ഷോഭങ്ങളില്‍ അണി ചേരു ന്നു.വിശേഷി ച്ചും യുവാക്കള്‍ അല സതയില്‍ നിന്നും ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഇതുവരെ മൌനമ വലംബിച്ചത് ഏതൊക്കെ കാരണങ്ങള്‍ കൊണ്ടാണെങ്കിലും ഇപ്പോ ളവര്‍ സ്വരമുയര്ത്തി കഴിഞ്ഞു. ട്വിറ്റെര്‍, ഫേസ്ബുക്ക് തുടങ്ങിയ നവീന സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെ ടുത്തികൊ ണ്ടാണ്    മാറ്റത്തിന്റെ     ഈ കാറ്റിനു ഗതിവേഗം വര്‍ധിപ്പിക്കുന്ന ത്.ഒരു വിധ  ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങാത്ത   നിശ്ചയദാര്‍ഢൄമാ ണ്‌ അറബ് യുവത ജനകീയ മുന്നേറ്റങ്ങളിലൂടെ  ഇപ്പോള്‍ പ്രകടി പ്പിക്കുന്നത്. സ്വന്തം മണ്ണിന്റെ വിധി നിര്‍ണ്ണയിക്കാന്‍ വ്രതമെടുത്ത അറബ് യുവാക്കളെ   മര്‍ദ്ദക ഭരണകൂടങ്ങളുടെ കാലാഹരണപ്പെട്ട ഭരണസംവിധാനങ്ങള്‍ കൊണ്ട്  ഇനിയും പ്രതിരോധിച്ചു നിര്‍ത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുന്നു. ഭാവി സ്വയം തീരുമാനിക്കുകയെന്ന   ആര്‍ക്കും നിഷേധിക്കാനാവാത്ത  അവകാ ശത്തെ ഇന്നവര്‍ ഭംഗിയായി പിടിച്ചുവാങ്ങുന്നു.


  ദശകങ്ങളായി അധികാരത്തില്‍ അടയിരിക്കുന്നവരായാലും ജന ങ്ങള്‍ ഐക്യപ്പെട്ടാല്‍  അവര്‍   പുറന്തള്ളപ്പെടുമെന്നതിനു കാലം തന്നെയാണ് സാക്ഷി.   വിപ്ലവം വിജയിച്ചു തുനീശ്യയിലും ഈജിപ്തി ലും. പക്ഷേ,  വിപ്ലവത്തിന്റെ ഈ വിജയം നിലനിര്തുന്നതിലാണ് ഇനി ഏറെ വെല്ലു വിളികളുള്ളത്. ജനതയുടെ ക്ഷേമം കാക്ഷിക്കുന്ന ഭരണാധികാരികളെ  തെരഞ്ഞെടുക്കുന്ന കാര്യത്തിലും ജനങ്ങള്‍ ഈ വിധം ഐക്യപ്പെ ടെണ്ടതുണ്ട്. ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന 'തഹരീര്‍   സ്കൊയര്‍'
പ്രക്ഷോഭ ത്തില്‍ മുന്നൂറു  പേര്‍ രക്തസാ ക്ഷികളായി .മൂന്ന് ദശക ങ്ങള്‍ നീണ്ട  ദുര്‍ഭരണം അവസാനിപ്പിച്ചു,   ഹുസ്നി മുബാരകിനെ മുട്ടുകുത്തിക്കാന്‍ ഈജിപ്ഷ്യന്‍ ജനതയ്ക്ക് വെറും പതിനെട്ടു  ദിവ സങ്ങളെ വേണ്ടി വന്നുള്ളൂ.അഭിനന്ദനമര്‍ഹിക്കുന്നു ഈജിപ്ഷ്യന്‍ ജനത.   വിലക്കയ റ്റവും തൊഴിലില്ലായ്മയും രൂക്ഷമായി ജീവി തം    ദുരിതക്കയതിലക പ്പെട്ടപ്പോള്‍  അധികാരികളോട് പോരാടാനുള്ള ആര്‍ജ്ജവം    ആദ്യം    പ്രകടിപ്പിച്ചത് തുനീഷ്യ തന്നെ.യെമന്‍ ,ബഹ്‌റൈന്‍ ,അള്‍ജീരിയ ,ഇറാന്‍ ,ഇറാഖ് ,  ,ലിബിയ  തുടങ്ങിയ രാജ്യങ്ങളില്‍ ജനങ്ങള്‍ ഭരണ  മാറ്റത്തിനുള്ള  ശ്രമത്തിലാണ്.


2011 ജനുവരി 8, ശനിയാഴ്‌ച

എന്താണ് ഡോ. സെന്‍ ചെയ്ത തെറ്റ്?


പ്രശസ്ത പൌരാവകാശ   പ്രവര്‍ത്തകനായ ഡോക്ടര്‍. ബിനായക് സെന്നിനെ ജീവപര്യന്തം തടവ്‌ ശി ക്ഷക്ക്  വിധിച്ചുവെന്ന വാര്‍ത്ത  രാജ്യത്തെ ജനാധിപത്യ   വിശ്വാസികളെ യഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതും  ഇന്ത്യന്‍ ജുഡിഷ്യറിയില്‍ വിശ്വാസമര്‍പിക്കുന്ന  പൌരന്മാരെ ഏറെ ആശങ്കാ കുലരാക്കുന്നതുമാണ്.റായ്പൂര്‍ സെഷ ന്‍സ്കോടതിയാണ് മാവോയിസ്റ്റുകളുമായി   ചേര്‍ന്നുള്ള  രാജ്യദ്രോഹക്കുറ്റത്തിനു ഡോക്ടര്‍. സെന്നിനു ജീവ പര്യന്തം തടവ്‌ ശിക്ഷ വിധിച്ചത്. ജഡ്ജി  ബി. പി. വര്‍മ യാണ് വിധി പ്രസ്താവിച്ചത്.  ക്രിമിനല്‍ ഗൂഡാലോചന  (IPC-120-B)
രാജ്യദ്രോഹം (IPC-124A)എന്നീ  കുറ്റങ്ങളാണ്   ബിനെയ്ക് സെന്നി നെതിരെ ചുമത്തിയിട്ടുള്ളത്.
നക്സല്‍ സൈദ്ധാന്തികനായി  പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന  നാരായണ്‍ സന്യാല്‍ ,കൊല്‍കൊ
ത്തയിലെ ബിസിനസ്സുകാരനായ പിയൂഷ് ഗുഹ എന്നിവരെയാണ്    ഡോക്ടര്‍. ബിനായക്
സെന്നിനൊപ്പം റായ്പൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു വിധിച്ചത്. ഇപ്പോള്‍
ജയിലില്‍  കഴിയുന്ന നാരായണ്‍ സന്യാലിനെ ഏപ്രില്‍ 2006- ലാണ് അറസ്റ്റ് ചെയ്തത്,പിയുഷ് 
ഗുഹ 2007 മേയിലും അറസ്റ്റിലായി. നാരായണ്‍ സന്യാലിന്റെ സന്ദേശവാഹകനായി
നക്സലുകള്‍ക്കിടയില്‍   പ്രവര്ത്തിച്ച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

   ഡോക്ടര്‍ .ബിനായക് സെന്‍   ഛത്തീസ്ഗഡിലെ ഗ്രാമീണ മേഖലയില്‍ 
പ്രവര്‍ത്തിക്കുന്ന  ശിശുരോഗ വിദഗ്ദ്ധനും   പ്രമുഖ പൌരാവകാശ സംഘടനയായ 'പീപിള്‍സ് യൂണിയന്‍ ഓഫ്  സിവില്‍ ലിബെര്ടീ സ്' PUCL)   ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രടറിയുമാണ്. നക്സല്‍ ബന്ധമാരോപിച്ചു 2007-  മേയിലാണ് ഡോക്ടര്‍ സെന്‍ അറസ്റ്റിലാവുന്നത്.ഐ .പി.സി. പ്രകാരമല്ല 'ഛത്തിസ്‌ഗഡ  സ്പെഷ്യല്‍ പബ്ലിക് സെക്യുരിറ്റി ആക്റ്റ് '(CSPSA )അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്ഷന്‍   ആക്റ്റ് (UAPA )എന്നിവ പ്രകാരമാണ്  അറസ്റ്റ്.രണ്ടും 'പോട്ടയെക്കാള്‍  ഉപദ്രവകാരികളായ കരിനിയമങ്ങള്‍. ദീര്‍ഘകാലമായി  ജീവകാരു ണ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സെന്നിനെ തടവിലിട്ടതിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു  ഇന്ത്യക്കകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളും പൌരാ വകാശ പ്രവത്തകരും ഡോക്ടര്‍ സെന്നിന്റെ മോചനത്തിന് വേണ്ടി നിരന്തരം ആവശ്യ പ്പെട്ടു.രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതിയാണ് 2009 മേയില്‍ സെന്നിനു   ജാമ്യമനുവദിച്ചത്.

    വിചാരണക്കൊടുവില്‍ ഡിസംബര്‍ 24 നു  ബിനായെക് സെന്നിനെ രാജ്യദ്രോഹകുറ്റ ത്തിനു  ജീവപര്യന്തം തടവിനു ശിക്ഷിച്ചതായുള്ള   റായ്പൂര്‍ സെഷന്‍സ് കോടതിയുടെ വിധി  രാജ്യത്തിനു  തന്നെ അപമാനമായി . ഈ   നാണം   കെട്ട വിധിക്ക്  ശേഷം രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍  നടക്കുകയാണ്. ആക്ടിവിസ്റ്റുകള്‍ ,ബുദ്ധിജീവി കള്‍,എഴുത്തുകാര്‍, യൂണിവേഴ്സിറ്റി വിദ്യാ ര്‍ഥികള്‍,നിയമഞ്ജര്‍ തുടങ്ങി വിവിധ  മേഖലയിലുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. ജ. രജീന്ദര്‍ സച്ചാര്‍,അരുന്ധതി റോയ് ,മേധാ പട്കര്‍ ,നോം ചോംസ്കി ,രാം ജത്മലാനി, അമര്‍ത്യ സെന്‍ ,ജ.കൃഷ്ണയ്യര്‍ തുടങ്ങിയ പ്രമുഖര്‍ വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു .


   എന്താണ്  ഡോക്ടര്‍ സെന്‍ ചെയ്ത തെറ്റ്? ഈ  ചോദ്യത്തിനുത്തരം ലഭിക്കില്ലെങ്കിലും  അന്വേഷണത്തിനിടയില്‍  സെന്‍ ചെയ്ത ശരികളെക്കുറിച്ച്  നാമറിയേണ്ടിവരും.  ചതിസ്ഗ ഡിന്റെ  ദുരിതങ്ങളില്‍ നിന്ന് ആ ശരികളെ  കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വരില്ല  .വെല്ലൂര്‍CMC-  യില്‍നിന്നു ബിരുദ മെടുത്ത ശേഷം ജെ എന്‍ .യു വിലെ centre of social medicine' ല്‍ രണ്ടു വര്‍ഷം ജോലി ചെയ്തു.അവിടെ നിന്ന് ഹോഷം ഗബാദിലെ 'രസുലിയ'യിലെ TB Reserch centre- ല്‍മൂന്ന് വര്ഷം.അവിടെ  വെച്ച്, ഗാന്ധിജിയുടെ ജീവചരിത്രകാരനായിരുന്ന Marjorrie  Sykes ന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ വല്ലാതെ സ്വാധീനിച്ചതായി ബിനാ യെക് സെന്‍ പറയുന്നു. എണ്പതുകളുടെ തുടക്കത്തില്‍,  ദുര്‍ഗ് ജില്ലയില്‍ പെട്ട 'ദല്ലി രാജഹര'യില്‍ പ്രശസ്ത   ഖനിതൊഴിലാളി യുണിയന്‍  നേതാവായിരുന്ന   ശങ്കര്‍ ഗുഹ നിയോഗിയോടോപ്പ മാണ് ഡോക്ടര്‍ ബിനായക് സെന്‍ കാല്‍ നൂറ്റാണ്ടു പിന്നിടുന്ന തന്റെ  സാമൂഹ്യ  സേവനം തുടങ്ങിയത്. ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ ക്കുള്ള ഇരുമ്പയിര് ഖനനം ചെയ്യുന്നത് ദല്ലി രാജ്ഹരയില്‍ നിന്നാണ്. അക്കാലത്ത്  പാവപ്പെട്ട ഖനിത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. അര്‍പ്പണ മനോഭാവമുള്ള, ഭാവനാ സമ്പന്നനായ  ഒരു സാമൂഹ്യ  പരിഷ്ക ര്‍ത്താവായിരുന്നു 'ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ'  കെമിക്കല്‍ എന്ജിനീയരായിരുന്ന നിയോഗി.നിയോഗി  നേതൃത്വം   നല്‍കിയിരുന്ന,  ദല്ലി രാജഹരയിലെ  'ചതിസ്ഘട്ദ് മൈന്‍ ശ്രമിക് സംഘ' (CMSS)  ത്തിനു കീഴില്‍ ഖനി തൊഴിലാളികള്‍ക്ക് വേണ്ടി   'ശഹീദ് ഹോസ്പിറ്റല്‍' സ്ഥാപിക്കുന്നാതിനു പിന്നിലെ ശ്രമങ്ങളില്‍  പങ്കാളിയായിരുന്നു ബിനായെക് സെന്‍. മാതൃകാപര മായ  ഒരു സംരംഭം തന്നെയായിരുന്നു 1983 ല്‍ ദല്ലി രാജ്ഹരയില്‍ ആരംഭിച്ച ശഹീദ് ഹോസ്പിറ്റല്‍. തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ തന്നെ പണം കൊണ്ട് തുടങ്ങിയ ഹോസ്പിറ്റല്‍ ഇന്നും തൊഴിലാളികള്‍ തന്നെ നടത്തിക്കൊണ്ടു പോകുന്നു.ബിനയെക് സെന്‍ ഉള്‍പ്പടെ  മൂന്ന് ഡോക്ടര്‍മാരും പത്തു ബെഡഡ്കളുമായി ആരംഭിച്ച 'ശഹീദ് ഹോസ്പിടല്‍' ഇന്ന്  തൊണ്ണൂറിലതികം  ബെ ഡഡ്കളുളള  വിപുലമായ സൌകര്യങ്ങളുള്ള    ആശുപത്രിയാണ്.

  തൊണ്ണൂറു മുതല്‍ ബിനായെക് സെന്നിന്റെ ഭാര്യ പ്രൊഫ: ഇലി ന  സെന്നും പ്രവര്‍ത്തങ്ങളില്‍ പങ്കാളിയായി. 'ധംതരി' ജില്ലയിലെ      'ബംഗരു നാല'    ഗ്രാമത്തിലാണ് ഇപ്പോള്‍ സെന്നിന്റെ പ്രവര്‍ത്ത മണ്ഡ ലം.ആഴ്ചയി ലൊരു   ദിവസം നടത്തുന്ന 'ചൊവ്വാഴ്ച ക്ലിനിക്'. മറ്റു ദിവസങ്ങളി ല്‍ ഓരോ വീടും സന്ദര്‍ശിച്ചു ചികിത്സ നല്‍കും. .ഇരുവരും ചേര്‍ന്ന് നടത്തുന്ന 'രൂപാന്തര്‍' എന്ന സംഘടന യ്ലൂടെ  ആരോഗ്യ പരിപാലനത്തി ന്    ഗ്രാമീണര്‍ക്ക്  പരിശീലനം, ഇരകള്ക്കായുള്ള അതിജീവന പദ്ധതികളുള്‍പ്പെടുന്ന സ്ത്രീ ശാക്തീകരണ പ്രവ  ര്‍ത്തങ്ങള്‍,ഭക്ഷ്യ് സുരക്ഷ പദ്ധതി ,ജൈവ കൃഷിയിടങ്ങള്‍ തുടങ്ങി    ആരോഗ്യ സാമൂഹ്യ  രംഗത്ത്  നിരവധി ശ്ലാഘനീയ  പ്രവര്‍ത്തങ്ങളാണ് നടത്തുന്നത്.

 ഇക്കാലത്ത് നാം പതിവായി കണ്ടുവരാറു ള്ള ഒരു സാധാരണ ഡോക്ടറല്ല  ബിനയെക് സെന്‍;   പോഷകാ ഹാരക്കുറവുള്ള ഒരു കുഞ്ഞു തന്റെയടുക്കല്‍ ചികിത്സക്കെത്തു മ്പോള്‍   മരുന്ന് കുറിച്ചുകൊടുക്കുന്നതിനപ്പുറം ആ കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണമാ കുന്ന  കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളിലിടപെടാനും അത് മെച്ചപ്പെടുതാനും സഹായിക്കുന്ന സമര്‍പ്പിത മനസ്സിനുടമായ ഒരു അസാധാരണ ഡോക്ടറാ ണ്  സെന്‍.ആരോഗ്യവും സ്വാശ്രയത്വ വുമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കു വേണ്ടിയാണ് ഡോ.സെന്‍ പ്രവര്‍ത്തിക്കുന്നത്. ബിനാ യെകിന്റെ ഈ സാമൂഹിക പ്രതിബദ്ധതക്കുള്ള അംഗീകാര മായി 2004 ല്‍ CMC വെല്ലൂര്‍   ബിനായെകിനെ 'Paul Harrison അവാര്‍ഡ്‌'   നല്‍കി ആദരിച്ചു. 2007 ഡിസംബറില്‍  Indian Academy of Social Sciences  ന്റെ    ' RR Keithan Gold Meda'l ഉം ഡോ. സെന്നിനു ലഭിച്ചു. 2008-ല്‍ Global Health Council  നല്‍കുന്ന    പ്രശസ്തമായ    'Jonathan Mann Award for Health and Human rights' പുരസ്കാരവും    ബിനായെക്  സെന്നിനെ തേടിയെത്തി.
    
ഡോ.ബിനായെക് സെന്നും ഭാര്യ  പ്രൊഫ :ഇലിന സെന്നും  
   ഇന്ത്യയില്‍ ഏറ്റവും താഴ്ന്ന   ജീവിത      നിലവാരമുള്ള സംസ്ഥാ നങ് ളിലൊന്നാണ്  ചതിസ്ഗഡ്. ജനസംഖ്യയി ലേറെയും ആദിവാസി  ഗോത്ര ങ്ങളും പാവ പ്പെട്ട ഗ്രാമീണ രും.വന്‍തോതില്‍ നക്സല്‍  ഭീഷണി  നേരിടുന്ന സംസ്ഥാനവുമാണ്‌ ചതിസ്ഗട്ദ്. ജനങ്ങള്‍ ദരിദ്രരെങ്കിലും ഇരുമ്പ്, ബോക്സൈറ്റ് തുടങ്ങിയ  ധാതുക്കളാല്‍  സമ്പന്നമാണ്‌ ചട്ടിസ്ഗട്റ്റ്. ഇത്തരം പ്രദേശങ്ങള്‍ കൈക്കലാക്കാന്‍ കമ്പനികള്‍ കാത്തുകിടക്കുന്നു. 2004- ലെ സംസ്ഥാന  രൂപീകരണത്തിനു മുമ്പും ശേഷവും ഫലപ്രദവും   പ്രദേശവാസി കള്‍ക്ക് ഉപകാരപെടുന്നതുമായ വികസന സംരംഭങ്ങള്‍ നടന്നി ട്ടില്ലെന്ന് നിലവിലെ   അവസ്ഥകള്‍ വ്യക്തമാക്കുന്നു. ESSAR STEEL ,JINDAL, TATA തുടങ്ങിയ  വ്യവസായ ഭീമന്‍മാര്ക്കു വേണ്ടി  വന്‍തോതില്‍ ഭൂമി ഏറ്റെടുക്കല്‍  നടക്കുന്നുണ്ട്.ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍   ശക്തമായ ചെറുത്തു നില്പുകളു മുണ്ട്.വ്യവസായ പദ്ധതികള്‍ക്കും വികസന ത്തിനും  ഭൂമി വേണ്ടതു തന്നെ .പക്ഷേ, വികസനം ആരുടെയൊ ക്കെ എന്നതാണ്  പ്രശ്നം. താഴെക്കിടയിലുള്ള വരെക്കൂടി  ഉള്‍ക്കൊ ള്ളുന്ന  വികസന സംരംഭങ്ങള്‍ നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. പക്ഷെ,  ചതിസ്ഗഡിലെ  ബി.ജെ. പി  സര്‍ക്കാര്‍ വന്‍കിട  കമ്പനികള്‍ക്കും  മൈനിംഗ് മാഫിയകള്‍ക്കും   വിധേയമായാണ്   ഭരണം നടത്തുന്നത്.അത്കൊണ്ട് തന്നെ  ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കലിലും    ചെരുതു നില്പ്പിലും സംഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവഗ ണിക്കപ്പെടുന്നു.
   നക്സല്‍ മുന്നേറ്റത്തിനെതിരെ    കേന്ദ്ര ഗവ: ധന സഹായ ത്തോടെ സംസ്ഥാന സര്‍ക്കാര്‍    2005 - ല്‍   നടപ്പിലാക്കിയ 'സല്‍വാ ജൂദം'പദ്ധതിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായത്..  ചട്ടിസ്ഗട്ഡിലെ 'ദണ്ടെവാഡ'      ജില്ലയില്‍ നക്സല്‍ സ്വാധീനം ശക്തമാണ്. ആദിവാസികളെഭേദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും   കൂട്ടത്തോടെ ഗ്രാമങ്ങളില്‍ നിന്ന് പുറത്തെ ത്തിച്ചു 'സ്പെഷ്യല്‍ പോലിസ്' പദവിയും ശമ്പളവും നല്‍കി ആയുധമണിയിച്ചു മാവോയിസ്റ്റ് ഭീഷണി വേരോടെ പിഴുതെ റിയാന്‍ അഴിച്ചു വിട്ടു.'സല്‍വ ജൂട'മെന്ന  ജനകീയ സേനക്ക് സംസ്ഥാന പോലീസിന്റെയും പാരാ മിലിട്ടരിയുടെയും പൂര്‍ണ്ണ പിന്തുണയുമുണ്ടായി.   ദണ്ണ്ടെവാഡ യില്‍ കൊള്ളയും കൊലയും ബലാല്‍സംഗങ്ങളും  അരങ്ങേറി.  'സല്‍വ ജുട'മിന്റെ മുന്നേറ്റ ത്തിലൂടെ   640 ലതികം ഗ്രാമങ്ങളെയാണ്    ഒഴിപ്പിച്ചെടുത്തത് .സേനക്കൊപ്പം  നില്‍ക്കുന്നവരെ  മാവോയിസ്റ്റുകളും മവോയിസ്ക റ്റുകള്‍ക്കൊപ്പം ചേരുന്നവരെ ജനകീയ സേനയും ആക്രമിക്കും. ജനങ്ങള്‍ വലിയ തോതില്‍  വിഭാഗീയരാക്കപ്പെട്ടു.അത് തന്നെ യായിരുന്നു സല്‍വ ജുടമിന്റെ ലക്ഷ്യവും. സ്വന്തം ജനതക്കെതിരെ യാണ്  ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചത്.നക്സല്‍ അതിക്രമങ്ങ ള്‍ക്കെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്നായി രുന്നു 'സല്‍വ ജൂടമിനെക്കുരിച്ചുള്ള ഔദ്യോഗിക ഭാഷ്യം. ആയിര ങ്ങള്‍  ഭവനരഹിതരാക്കപ്പെട്ടു,നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഭവനരഹിതര്‍ അഭയാര്‍ഥി ക്യാപുകളില്‍ ദുരിത ജീവിതം നയി ക്കുന്നു .

  സല്‍വ ജൂടമിന്റെ അതിക്രമങ്ങളെയും വ്യാജ ഏറ്റുമുട്ടലുകളെയും പുറത്ത് കൊണ്ട് വരുന്നതില്‍ മുന്പന്തി യിലായിരുന്നു PUCL  .വിലക്കെടുക്കപെട്ടിരുന്നതിനാല്‍  മൌനം പാലിച്ചു പ്രാദേശിക പത്രങ്ങള്‍ .സല്‍വ ജൂടമിന്റെ ക്രൂതകളെക്കുറിച്ച് രാജ്യമറിയുന്നത്   ദേശീയ പത്രങ്ങളിലൂടെയാണ്.നക്സല്‍ അതിക്രമങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി രേഖപ്പെടുതുന്നുണ്ടായിരുന്നു.പക്ഷെ സല്‍വ ജൂടമിന്റെ അനീതികള്‍ രേഖപ്പെടുത്തിയിരുന്നില്ല . സര്‍ക്കാര്‍ സ്പോന്‍സര്‍  ചെയ്ത സല്‍വ ജുടമിന്റെ അക്രമങ്ങളെയും നക്സല്‍ അതി ക്രമങ്ങളെയും ഡോക്ടര്‍ സെന്‍ രൂക്ഷമായി വിമര്‍ശിച്ചു. 2005- മുതല്‍ നടന്ന കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും സി .ബി .ഐ .അന്വേഷിക്കണമെന്ന്  PUCL  ആവശ്യപ്പെട്ടു. PUCL  ഉള്‍പ്പടെ ദേശീയ  തലത്തില്‍  പ്രവര്‍ത്തിക്കുന്ന അഞ്ചു സംഘടന യില്‍നിന്നുള്ള പതിനഞ്ച  അംഗ ടീം സല്‍വ ജുടമിന്റെ അതി ക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീ കരിച്ചത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം  വെളിപ്പെടുത്തി.ഇവിടെ തുടങ്ങുന്നു ബിനയെക് സെന്നിനെതിരെയുള്ള  കുറ്റങ്ങളുടെ പട്ടിക .

Narayan sanyal.  Source:Tehelka
    നക്സല്‍ വേട്ടയുടെ പേരില്‍   ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്ന പൌരാവകാശ  ലംഘനങ്ങളെ ഒരു  മനുഷ്യാവകാശ    പ്രവര്‍ത്തകനെന്ന നിലയില്‍ ബിനയെക് സെന്‍ തുറന്നെതിര്‍ത്തു.ഇപ്പോള്‍ നക്സല്‍ ബന്ധ മാരോപിക്കപ്പെട്ട്  ജയി ലില്‍ കഴിയുന്ന എഴുപത്തൊന്നു കഴിഞ്ഞ   നാരായണ്‍ സന്യാല്‍ 2006- ഏപ്രിലില്‍  അറസ്റ്റിലാവുന്നത് മവോയിസവുമായി ബന്ധപെട്ടുള്ള  കുറ്റത്തി നല്ല മറിച്ച്   IPC 302-വകുപ്പനുസരിച്ച് കൊലപാത കുറ്റത്തിനാണ്. ദണ്ടെവാഡ  യിലെ    'കൊണ്ട'യില്‍ 2005-  ല്‍   നടന്ന 'ഹംഗാരാം     കൊലക്കെസിലാണ് അറസ്റ്റു.പിന്നീട് 2008-ലാണ് സന്യാലിനു മേല്‍ CSPSA  പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ജു  ചെയ്ത ത്.നാരാ യണ്‍ സന്യാലിന്റെ സഹോദരനായ രാധാ മാധബ് തന്റെ    രോഗിയായ സഹോദരന് വേണ്ടി ചികിത്സ ലഭ്യമാക്കാനും കേസിന് വക്കീലിനെ ഏര്‍പ്പാടാക്കാനും ബിനായെക് സെന്നിനോടഭ്യര്തിച്ചു. ആക്ടിവിസ്റ്റെന്ന നിലയില്‍ സെന്‍   ഇക്കാര്യത്തിലിടപെട്ടു.ആരോഗ്യ  കാര്യങ്ങള്‍ ശ്രദ്ധിക്കു ന്നതിനായി  ഡോ.സെന്‍ പലവട്ടം  സന്യാലിനെ കണ്ടു. ഈ സന്ദര്‍ശനങ്ങളില്‍ ബിനയെക് സെന്‍ സന്യാലില്‍   നിന്നുള്ള  മൂന്നു  കത്തുകള്‍ പിയുഷ് ഗുഹ എന്ന കൊല്‍കൊത്തയിലെ വ്യാപാരിക്ക് കൈമാറിയെന്നാണ് പ്രോസിക്യൂ ഷന്‍ കേസ് .ജയിലിനകത്ത് നടക്കുന്ന കൂടിക്കാഴ്ച യിലുള്ള സംഭാഷണങ്ങളും ഇടപാടുകളും ജയി ലധികൃതരുടെ മേല്‍നോട്ടത്തിലാണെന്നിരി ക്കെ പിന്നെങ്ങനെയാണ് സന്യാല്‍ നക്സല്‍ ഗൂഡാലോചനകളട ങ്ങിയ എഴുത്തുകള്‍ കൈമാറുന്നത് എന്ന ചോദ്യത്ത്തിനുത്തരമില്ല.

  2008-ല്‍ തുടങ്ങിയ വിചാരണക്കിടെ പന്ത്രണ്ടു  പ്രോസിക്യൂ ഷന്‍  സാക്ഷികളാണ് കൂറുമാറിയത്.ചട്ടിസ്ഗട്ട് സര്‍ക്കാര്‍    സെന്നിനെതിരെ വ്യാജ തെളിവുകള്‍ നിര്‍മ്മിച്ച്‌ കേസില്‍ കുടുക്കുകയായിരുന്നു. നാരായണ്‍ സന്യാലിന്റെ ബന്ധു വെന്നു തെറ്റിദ്ധരിപ്പിചായിരുന്നു സെന്നിന്റെ ജയില്‍ സന്ദര്‍ശന മെന്നാ യിരുന്നു മറ്റൊരാരോപണം. ജയിലധികൃതരില്‍ നിന്ന് സന്യാലിനെ കാണാനുള്ള അനുമതി തേടിയത് PUCL  ലെറ്റര്‍  ഹെഡിലാണ് .രേഖകള്‍  ഹാജരാക്കിയതോടെ ഈ ആരോപണം അടിസ്ഥാന രഹിതമായി.
 ഗുഹയുടെ അറസ്റ്റുമായി ബന്ധ പ്പെട്ടു വൈരുധ്യങ്ങളുണ്ട് .   2007 May 6- നാണ് റായ്പൂര്‍ പോലിസ്  ഗുഹയുടെ അറസ്റ്റു രേഖപ്പെടുത്ത്തിയിരിക്കുന്നതെ ങ്കിലും  മേയ് 1 നു തന്നെ മഹേന്ദ്ര ഹോട്ടലില്‍ വെച്ച്  തന്നെ അറസ്റ്റു ചെയ്തു നിയമവിരുദ്ധമായി തടവില്‍ പാര്‍പ്പിച്ചിരിക്കുക യായിരുന്നെന്നു പിയുഷ് ഗുഹ പറയുന്നു. പക്ഷെ ,ഗുഹയുടെ അറസ്റ്റു നടന്നത് രായ്പൂരിലെ സ്റ്റേഷന്‍ റോഡില്‍ വച്ചാണെന്ന്   പ്രോസിക്യുഷന്‍ വാദം.  അതേ സമയം 2009 ല്‍ പോലിസ് സുപ്രീം  കോടതിയില്‍ ഫയല്‍ ചെയ്ത അഫിഡവിറ്റില്‍   രേഖപ്പെടുത്തി യിട്ടുള്ളത്  അറസ്റ്റു  നടന്നത് രയ്പൂരിലെ 'മഹേന്ദ്ര  ഹോട്ടലില്‍' വെച്ചാണെന്നാണ്.  അതൊരു ''ടൈപ്പിംഗ്‌ എറര്‍'' ആയിരുന്നെ ന്നാണ്   പിന്നീട് ഈ വൈരുധ്യ്തെക്കുറിച്ചു    പ്രസിക്യുഷന് പറയാനുന്ടായിരുന്നത്.  സന്യാലില്‍  നിന്നുള്ള മേല്പറഞ്ഞ മൂന്നു കത്തുകള്‍ അറസ്റ്റു ചെയ്യുമ്പോള്‍ പിയുഷ് ഗുഹയില്‍ നിന്ന് പിടി ച്ചെടുത്തതായി പോലിസ് പറയുന്നു. ഹോട്ടലില്‍ വെച്ച് ഡോ. സെ ന്‍    പിയുഷ്  ഗുഹയെ സന്ദര്‍ശിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെ ന്നുള്ള  ഹോട്ടലുട്മയുടെയും   മാനേജരുടെയും മൊഴി കോടതി തള്ളിക്കളയുകയായിരുന്നു.   'സന്യാലില്‍ നിന്നുള്ള  കത്തുകള്‍ ബിനയെക് സെന്നാണ് തന്നെ എല്പ്പിച്ചതെന്നു ഗുഹ പോലീസി നോട്   പറയുന്നത്   കേട്ടതായി' അനില്‍കുമാര്‍ സിംഗ് എന്ന ചെറുകിട കച്ചവടക്കാരന്റെ മൊഴിയാണ്  കോടതി മുഖവിലക്കെടു തിട്ടുള്ളത്.അറസ്റ്റു  നടന്നതിനു  ശേഷമാണ്  താന്‍  എത്തിയ തെന്നും  അനില്‍കുമാര്‍  സിംഗ് സമ്മതിക്കുന്നുണ്ട്.
   
മറ്റൊരു പ്രധാന തെളിവായി പ്രോസിക്യുഷന്‍ കണ്ടെത്തുന്നത് സെന്നിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പറയപ്പെടുന്ന ഒരെഴുത്താണ്. തങ്ങള്‍ക്കു പിന്തുണ നല്‍കിയതിനു നന്ദി അറിയിച്ചുകൊണ്ട് മാവോയിസ്റ്റ് നേതാവ്  ബിനയെക് സെന്നിനു എഴുതിയതായി പറയുന്ന ടൈപ്പ് ചെയ്ത കത്തില്‍ ഒരു ഒപ്പുപോലുമില്ല.  വീട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലാ  രേഖകളിലും താനും സേര്‍ച്ച്‌  നടത്തിയ പോലിസുദ്യോഗ്സ്ഥനും   ഒപ്പ് വെച്ചിരുന്നെനും അവയെല്ലാം   സീല്‍ ചെയ്യ പ്പെടാതെ ഒരു പേപ്പര്‍  ബാഗിലാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും   ബിനയെക്  സെന്‍  പറയുന്നു.  മറ്റു രേഖകള്‍കൊപ്പം നേരത്തെ    കോടതിയില്‍ സൂക്ഷിച്ച്ചവയില്‍  ഉള്‍പ്പെടാതിരുന്ന  പിന്നീട് പ്രത്യക്ഷപെട്ട 'തെളിവാണ് കോടതിക്ക് നിര്‍ണ്ണായകമായത്.

      സെന്നിനെ പോലൊരു  നിസ്വാര്‍ത്ഥ    സേവകന് അദ്ദേഹം ചെയ്ത്‌ ശരികള്‍ക്ക്‌ ചാര്‍ത്തിക്കൊടുത്ത വിശിഷ്ടോപഹാരമല്ലേ രാജ്യദ്രോഹക്കുറ്റം.  സെന്‍  ശരികള്‍ ചെയ്തിരിക്കുന്നു, ശിക്ഷ അനുഭവിച്ചേ മതിയാകൂ. റായ്പൂര്‍ സെഷന്‍സ് കോടതി ഈ വിധിയിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക്‌ നല്‍കുന്നത്? ഏറ്റവും  വലിയ  ജനാധിപത്യ രാജ്യത്ത്   അഴിമതി രാജമാരും രാഡി യമാരും  ഇപ്പോഴും പുറത്തു നില്‍ക്കുമ്പോള്‍   അഴികള്‍ക്കുള്ളി ലാക്കേണ്ടത്  സെന്നിനെ പോലെയൊരു മനുഷ്യസ്നേഹിയെ തന്നെ .ഇതാണ് പുതിയ  നീതിശാസ്ത്രം.ഈ നീതി അനീതിയാണെന്ന് കരുതുന്നവരാണ്  ഏറെയും.അവര്‍  പ്രതികരിക്കുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട് ഈ വിധിക്കെതിരെ,രാജ്യത്തെ   നീതിപീഠ ത്തിനു   മുന്നില്‍   ഇനിയും  തകര്‍ന്നിട്ടില്ലാത്ത വിശ്വാസത്തോടെ .  


      
                                                                                            

2010 നവംബർ 3, ബുധനാഴ്‌ച

ഇതിഹാസമാകുന്ന ഇറോം -ഒന്ന്


ഇറോം ചാനു  ശര്‍മിള

സഹന സമരത്തിന്റെ അത്യപൂര്‍വ മാതൃക ലോകത്തിന് സമര്‍പ്പിച്ച ഗാന്ധി ശിഷ്യയായ ഇറോം ശര്‍മിളയുടെ 'അഫ്സ്പ' ക്കെതിരെയുള്ള നിരാഹാര  സമരം   നവംബര്‍ രണ്ടിന് പത്തുവര്ഷം പൂര്‍ത്തിയായി. രാജ്യത്തെ ഭരണകൂട വും  മാധ്യമങ്ങളും ഒരുപോലെ അവഗണിച്ച സമരമാണ് ഇറോം ഷര്‍മിളയു ടേ ത്. ഈ  ധര്‍മ സമരത്തിലൂടെ  ശര്‍മിള  എന്താണ്  പറയുന്നതെന്ന്   പൊ തു  സമൂഹം അറിയേണ്ടതുട്.അവര്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക്‌ വേണ്ടി മാത്ര  മല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ഒരിക്കലും തളര്‍ത്താനാവാത്ത കരുത്തോടെയും അസാമാന്യമായ ക്ഷമയോടെയും പോരാടിക്കൊ ണ്ടിരിക്കുന്നത് . സുരക്ഷാ സേനയുടെ പ്രത്യകാധികാര നിയമം (AFSPA - ആര്‍മ്ഡ് ഫോഴ്സ്' സ്പെഷ്യല്‍ പവേഴ്സ്‌ ആക്റ്റ്) പിന്‍വലിക്കണമെന്ന   ഒരേയൊരാവശ്യമുന്നയിച്ചാണ് പതിറ്റാണ്ട് പിന്നിടുന്ന നിരാഹാര സമരം.

                                ഭാരതത്തിന്റെ  തെക്കുപടിഞ്ഞാറെ  മൂലയിലെ ‘ദൈവ ത്തി ന്റെ സ്വന്തം നാട്ടുകാ’രായ നമുക്ക് ഈ വാര്‍ത്തയുടെ ഭൂത - വ ര്‍ത്തമാന ങ്ങള്‍ പുറത്തുവിടുന്ന പുകച്ചിലും ആളിക്കത്തലും ഒരു പക്ഷേ വേ ണ്ടത്ര മന സ്സിലായെന്നു വരില്ല .
പക്ഷേ,അറിയാം ചിലര്‍ക്ക് ‘പ്രത്യകാധികാര നിയ മ’ത്തിന്റെ കരാള ഹസ്തത്തിനുള്ളില്‍ കഴിയുന്ന കശ്മീരിന്,മണിപ്പൂര്‍, അസം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു, അവിടങ്ങളിലെ ഭരണകൂടങ്ങള്‍ക്കു ,ഈ സുരക്ഷാ നിയമം ഉയര്‍ത്തിവിടുന്ന സകല താപജ്ജ്വാലകളും നെഞ്ചിലേറ്റു വാങ്ങി നിരാഹാരമനുഷ്ഠിക്കുന്ന 'മണിപ്പൂരിലെ ഉരുക്കു വനിത’ യെന്നറിയപ്പെടുന്ന ഇറോം ശര്‍മിള ചാനുവിന്.

സവിശേഷമായ കാലാവസ്ഥ-ഭൂപ്രകൃതി മൂലവും വൈവിധ്യ പൂര്‍ണമായ വംശീയതകളും ഗോത്ര സംസ്കൃതിയും നിലനി ല്‍ക്കുന്നതിനാലും ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മറ്റുഭാഗങ്ങളി ല്‍നിന്ന് നിന്ന് സാംസ്ക്കാരികമായും വംശീയമായും വ്യത്യസ്തമാണ്. മണിപ്പൂരടക്കമുള്ള വടക്ക്-കിഴക്കന്‍ മേഖല തുടക്കം  മുതലേ അസ്വസ്ഥബാധിതമാണ്‌ .
സാമ്പത്തിക പിന്നോക്കാവസ്ഥയും അനുബന്ധ പ്രശ്നങ്ങളും ജനങ്ങളുടെ അസംതൃപ്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട് . 1949 - ലാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ക്കപ്പെട്ടത് .സര്‍ദാര്‍ പട്ടേലടക്കമുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലുകലുകള്‍ ശേഷം   , മണിപ്പൂര്‍ ഭരണാധികാരി മഹാരാജാ ബോധ്ചന്ദ്ര സിംഗ്  ലയന ഉടമ്പടി യില്‍ ഒപ്പ് വെയ്ക്കുകയായിരുന്നു.

                                            കേന്ദ്ര ഭരണ പ്രദേശമായിരുന്ന മണിപ്പൂരിന് 1972 ലാണ് സംസ്ഥാന പദവി ലഭിച്ചത് .എഴുപതുകളുടെ അവസാനം മുതല്‍   മണിപ്പൂരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സജീവമായി . മേയ്തികള്‍ , കൂകികള്‍ നാഗന്മാര്‍ മേയ്തി മുസ്ലിംകള്‍ തുടങ്ങിയവയാണ് പ്രധാന വംശീയ വിഭാഗങ്ങള്‍ .ചിലര്‍ തങ്ങളു ടെ വംശീയതകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംസ്ഥാന രൂപീകര ണത്തിനും കൂടുതല്‍ സ്വയം ഭരണത്തിനും വേണ്ടി പോരാട്ടം നടത്തുന്നു .മറ്റു ചിലര്‍ പൂര്‍ണ പരമാധികാര രാഷ്ട്രത്തിനു വേണ്ടിയും സായുധ പോരാട്ടം നട ത്തുന്നു . വിവിധ വംശീയ വിഭാഗങ്ങള്‍ വൈരുധ്യമുള്ള ആവശ്യങ്ങളുന്നയി ച്ച്ചു  വിഘടനവാടപ്രവര്ത്തങ്ങളിലേര്‍പ്പെട്ടു സ്വസ്ഥത നശിപ്പിക്കുന്നത് ഒരേ മണ്ണിലാണ്( PLA ) ‘പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി’,’ യു നൈട്ടെട് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ‘ UNLF ) ‘കൂ കി നാഷണല്‍ ആര്‍മി’ KNA)’ നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ  നാഗലിം’(NSCN) തുടങ്ങി മുപ്പതിലതികം സായുധ സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്.  നേരത്തേ നാലോ അഞ്ചോ തീവ്രവാദ സംഘങ്ങളുന്ടായിരുന്നത് ഇന്ന് മുപ്പതി ലതികമുണ്ടെന്നറിയുമ്പൊള്‍് ജനങ്ങ ളുടെ അതൃപ്തി എത്രമാത്രം വര്‍ദ്ധിചിട്ടു ണ്ടെന്നു മനസ്സിലാക്കാം.യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു രാഷ്ട്രീയ പരിഹാരങ്ങള്‍ തേ ടെണ്ടതിനു പകരം സായുധ സേനയ്ക്ക് അമിതാധികാരം നല്‍കി വിഭാഗീയ പ്രവണത കളെ  അടിച്ചമര്‍ത്തുന്ന രീതി കൊണ്ട് അര നൂറ്റാണ്ട് പിന്നിട്ടിട്ടും ‘അസ്വസ്സ്ഥ മേഖലല കള്‍’ സ്വസ്ഥമായില്ല. ദശകങ്ങളായി സുരക്ഷാ സേനയുടെ കരിനിയമങ്ങ ള്‍ക്കുള്ളില്‍ ജീവിക്കുന്നതിനാല്‍ സുരക്ഷാ സൈന്യത്തോടും കേന്ദ്ര ഭരണ കൂടത്തോടും ജനങ്ങള്‍ക്ക്‌ അതൃപ്തിയാണ്ള്ളത്. 'മനോരമ മാതാക്കളുടെ' പ്രതി ഷേ പ്ര കടനത്തില്‍ "ഇന്ത്യന്‍ ആര്‍മി റേപ് അസ്‌" എന്നാണവര്‍ വിളിച്ചു പറഞ്ഞത്. തീവ്രവാദി വിഭാഗങ്ങള്‍ ഏറെയും ഉന്നമിടുന്നത് സേനയേയും അര്‍ദ്ധ -സൈനിക വിഭാഗങ്ങളെയുമാണ് ..കേന്ദ്ര ഗവ: നടപ്പിലാക്കിയ സായുധസേനയുടെ സുരക്ഷ നിയമം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി യതേയുള്ളൂ. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ബാഹ്യ സഹായങ്ങള്‍ , മയക്കു മരുന്ന് ബിസിനസ്സില്‍
Peoples Liberation Army
നിന്നുള്ള വരുമാനം തുടങ്ങി പല  ഘ ടകങ്ങള്‍ ഇവ യെ താങ്ങിനിര്‍ത്തുന്നു . വികസനമില്ലായ്മ, തൊഴിലില്ലായ്മ, സുരക്ഷാ സേന യുടെ സ്ഥിര സാന്നി ധ്യം, അഴിമതി ,യുവാക്കളിലെ മയക്കു മരുന്ന് ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങളാല്‍ കലുഷിതമാണ്‌ മനിപ്പൂര് .
നാഗാ കലാപകാരികളെ നേരിടാന്‍ 1958 പാസ്സാക്കിയ വളരെ ഉപദ്രവകാരിയെന്നു കാലം തെളിയിച്ച കരി നിയമമാണ് സായുധ സേനയുടെ പ്രത്യകാധി കാര നിയമം .(അഫ്സ്പ- AFSPA ) .1942 -ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ  ഒതുക്കാന്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത് രൂപം നല്‍കിയ 'സ്പെഷ്യല്‍ പവേഴ്സ്‌ ഓർഡിനന്സി'ന്റെ പുതിയ രൂപമാണ്‌ 'അഫ്സ്പ'. തുടക്കത്തില്‍ അസമിലും മനിപ്പൂരിലും  ഭാഗികമായി നടപ്പിലാക്കിയ നിയമം എണ്‍പത് മുതല്‍ മനി പ്പൂര് മുഴുവന്‍ ബാധകമാക്കി .ഏറെ വിമര്‍ശന വിധേയമായ ഈ സുരക്ഷാ നി യമം മനിപ്പൂരില് സ്ഥിരസാന്നിധ്യമായിട്ടു അമ്പതാണ്ട്‌ പിന്നിടുന്നു .1972 - ലെ ഭേദഗതിക്ക് ശേഷം അരുണാചല്‍,മിസോറം തുടങ്ങിയ മറ്റു വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങളിലും നിയമം പ്രാബല്യത്തില്‍ വന്നു 1990 ല്‍ കശ്മീര് കത്തിയെരിഞ്ഞപ്പോള്‍ കാശ്മീരിലും നടപ്പിലാക്കി . ’അസ്വസ്ഥ മേഖലയെ ന്ന്’ പ്രഖ്യാപിച്ച ഇടങ്ങളില്‍ സൈനികര്‍ക്ക് വിപുലവും ചോദ്യം ചെയാനാവാത്തതുമായ അധികാരങ്ങളാണ് ഈ നിയമം വഴി ലഭിക്കുന്നതു.
.

കമ്മിഷന്‍ പദവിയില്ലാത്ത സൈനികന് പോലും അരസ്റ്റ്  ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും സംശയത്തിന്റെ പേരില്‍ പോലും വെടിവെച്ചു കൊല്ലാനും മുന്നറിയിപ്പില്ലാ തെ ആരുടേയും വീടും സ്വ
ത്തും   അധീനപ്പെടുത്തി തെര ച്ചില്‍ നടത്താനും അധികാരം നല്‍കുന്നതാണ് ഈ നിയമം .പക്ഷെ അനീതി സംഭവിച്ചാല്‍ പ്രത്യേകാധികാര നിയ മത്തിലെ 6 - വകുപ്പ് പ്രകാരം ഉത്തരവാദികളായ സൈനികര്‍ക്കെതിരെ കേന്ദ്രഗവ: മെന്റിന്റെ അനുമതി യില്ലാതെ ഒരു നടപടിയും സാധ്യമല്ല .നീതി ലഭിക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനങ്ങളില്‍ ആഴത്തില്‍ അപകര്‍ഷതാ ബോധവും അതൃപതിയും സ്രഷ്ടിക്കുന്നു .ആര്‍ടിക്കിള്‍ 21 പ്രകാരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരന്റെ ജീവിക്കാനുള്ള അവകാശം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നു. എന്തനീതി  ചെയ്താലും തങ്ങള്‍ നിയമത്തിന്നതീതരാണെന്നും ശിക്ഷി ക്കപ്പെടുകയില്ലെന്നുമുള്ള ധാരണ സുരക്ഷാ സൈനികരി ല്‍ വളരാന്‍ ഇത് കാരണമായി. സായുധ വിഭാഗങ്ങള്‍ക്കിടയിലെ പോരും സൈന്യവും സായു ധസംഘങ്ങളും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളും ;ഇവര്‍ക്കിടയില്‍ മണിപ്പൂര്‍ ഇന്നൊരു കശാപ്പു ശാലയായി മാറിയിരിക്കുന്നു