തുറക്കാന്‍ ശ്രമിക്കുംതോറും
ചേര്‍ന്നടയുന്ന വാതിലുകള്‍
നടക്കും തോറും
വഴി മുട്ടുന്ന വീഥികള്‍
അടുക്കുംതോറും അകലുന്ന ചക്രവാളങ്ങള്‍
ഇനിയെന്നാണെനിക്കായ്
ഒരു വഴി തെളിഞ്ഞു കിട്ടുന്നത്?
ശൂന്യമായോരോതാളും
കാലം പിഴുതെറിയുന്നതെത്ര നിര്‍വികാരതയോടെയാണ്.
പിന്നീട് ,
ഈ ഭൂമിയില്‍
ഞാനും ജീവിച്ചിരുന്നെന്നു
എങ്ങനെയാണ് ഞാന്‍
നിങ്ങളോട് പറയുന്നത്?
ചേര്‍ന്നടയുന്ന വാതിലുകള്‍
നടക്കും തോറും
വഴി മുട്ടുന്ന വീഥികള്‍
അടുക്കുംതോറും അകലുന്ന ചക്രവാളങ്ങള്‍
ഇനിയെന്നാണെനിക്കായ്
ഒരു വഴി തെളിഞ്ഞു കിട്ടുന്നത്?
ശൂന്യമായോരോതാളും
കാലം പിഴുതെറിയുന്നതെത്ര നിര്‍വികാരതയോടെയാണ്.
പിന്നീട് ,
ഈ ഭൂമിയില്‍
ഞാനും ജീവിച്ചിരുന്നെന്നു
എങ്ങനെയാണ് ഞാന്‍
നിങ്ങളോട് പറയുന്നത്?